Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: കേരളത്തിൽ...

കോവിഡ്​: കേരളത്തിൽ ആത്മഹത്യ ചെയ്​തത്​ 34 പേർ

text_fields
bookmark_border
covid 19
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധ​യെ​യും കോ​വി​ഡ്​ ​പ്ര​തി​സ​ന്ധി​യെ​യും തു​ട​ർ​ന്ന്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്​ 34 പേ​ർ. രോ​ഗ​ഭീ​തി​ക്കു​പു​റ​െ​മ കോ​വി​ഡ്​ മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക​പ്ര​യാ​സം മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

രോ​ഗ​ഭീ​തി മൂ​ലം കൂ​ടു​ത​ൽ പേ​രും ജീ​വ​നൊ​ടു​ക്കി​യ​ത്​ ഒ​ന്നാം ത​രം​ഗ കാ​ല​ത്താ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റ ദി​വ​സം ര​ണ്ട്‌ ആ​ത്മ​ഹ​ത്യ​ക​ളി​ൽ കേ​ര​ളം ഞെ​ട്ടി​യ​തും ഇ​ക്കാ​ല​യ​ള​വി​ലാ​ണ്. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം രോ​ഗ​ഭീ​തി​യി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്​​ത​വ​രു​മു​ണ്ട്. ഒ​റ്റ​പ്പെ​ട​ൽ, രോ​ഗ​ത്തി​െൻറ ദു​രി​ത​ങ്ങ​ളും പ്ര​യാ​സ​വും, മ​രി​ക്കു​മോ എ​ന്ന പേ​ടി, കോ​വി​ഡ്​ ന്യു​മോ​ണി​യ ഭീ​തി, ഇ​നി എ​ന്ത് ചെ​യ്യും എ​ന്ന ഉ​ത്ക​ണ്ഠ, ഉ​റ്റ​വ​രെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ, രോ​ഗം പ​ക​രു​മോ എ​ന്ന ആ​ശ​ങ്ക എ​ന്നി​വ​യെ​ല്ലാം കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മ​ഹാ​മാ​രി ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​െൻറ താ​ളം​തെ​റ്റി​ച്ച​പ്പോ​ള്‍ ചെ​റി​യ ഒ​രു വി​ഭാ​ഗ​ത്തെ അ​ത് മാ​ന​സി​ക​മാ​യും ബാ​ധി​െ​ച്ച​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. തൊ​ഴി​ൽ​പ​ര​മാ​യ പ്ര​തി​സ​ന്ധി, സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ, ചു​റ്റി​ലും ഉ​യ​രു​ന്ന ആ​ശ​ങ്ക​ജ​ന​ക​മാ​യ വാ​ർ​ത്ത​ക​ൾ, ജീ​വി​തം എ​ന്ന്​ പ​ഴ​യ​പ​ടി​യാ​കും എ​ന്നീ ആ​കു​ല​ത തു​ട​ങ്ങി​യ​വ​യും ആ​ത്മ​ഹ​ത്യ​ക്ക്​ പ്രേ​ര​ണ​യാ​യി. ലോ​ക്ഡൗ​ണി​ന് ശേ​ഷം മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത്​ ആ​കെ 2020 ഏ​​പ്രി​ൽ ഒ​ന്ന​ു​മു​ത​ൽ 2021 ആ​ഗ​സ്​​റ്റ്​ 31 വ​രെ 11142 ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​യെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ക​ണ​ക്ക്. 2018 ൽ 8320 ​ഉം 2019 ൽ 8585 ​ഉം 2020 ൽ 8480 ​ഉം ആ​ത്മ​ഹ​ത്യ​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ ആ​കെ​യു​ണ്ടാ​യി​ട്ടു​ള്ള​ത്.

കോ​വി​ഡ്​ മൂ​ല​മു​ള്ള മാ​ന​സി​ക​സ​മ്മ​ർ​ദ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ടെ​ലി കൗ​ൺ​സ​ലി​ങ്​ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 33 ല​ക്ഷം ഫോ​ൺ​കാ​ളു​ക​ളാ​ണ്​ ഹെ​ൽ​പ്​​ലൈ​നി​ലേ​ക്ക്​ എ​ത്തി​യ​ത്. മാ​ന​സി​ക സ​മ്മ​ർ​ദം-14262, ഉ​ത്​​ക​ണ്​​ഠ-8434, വി​ഷാ​ദ​രോ​ഗം-890, ഉ​റ​ക്ക​മി​ല്ലാ​യ്​​മ-7590 എ​ന്നി​വ​യ​ട​ക്കം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വി​ളി​യെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19suicide
News Summary - Covid: 34 people have committed suicide in Kerala
Next Story