Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിതരായ ദുബൈ പ്രവാസികളുമായി ബന്ധമുള്ളവരെ നിരീക്ഷണത്തിലാക്കണം- വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തില്‍ സ്ഥിരീകരിച്ച കോവിഡ്19 രോഗികളില്‍ ഭൂരിപക്ഷവും ദുബൈയില്‍ നിന്നുള്ള പ്രവാസികളായതിന ാല് അത്തരം രോഗികളുമായി ബന്ധപ്പെട്ട വ്യക്തികളെ നാട്ടിലെത്തിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളളണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
കൊറോണ വൈറസിൻെറ ചെയിന്‍ ബ്രേക്ക് ചെയ്യുന്നതിന് അത്തരം വ്യക്തികളെ ക്വാറൈൻറൻ ചെയ്ത് നിരീക്ഷണത്തില്‍ വെയ്ക്കേണ്ടതുണ്ട്. ഇതിനായി കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിദേശ കാര്യ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തണം.
യു.എ.ഇ സര്‍ക്കാരുമായി നയതന്ത്ര നീക്കങ്ങളിലൂടെ ഇത്തരം വ്യക്തികളെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
LATEST VIDEO
Next Story
