Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടുപഠിക്കാനുണ്ട്​,...

കണ്ടുപഠിക്കാനുണ്ട്​, വയനാട്ടിലെ ആദ്യരോഗിയിൽനിന്ന്​

text_fields
bookmark_border
covid-19
cancel

മാനന്തവാടി: സംസ്​ഥാനത്തെ മറ്റു ജില്ലകളിൽ കോവിഡ്19​ കടന്നുകയറിയപ്പോഴും കുറച്ചുദിവസം പിടിച്ചുനിന്ന വയനാട്​ ഒടുവിൽ കീഴടങ്ങി. തൊണ്ടര്‍നാട് സ്വദേശിയായ മധ്യവയസ്‌കനാണ് ജില്ലയിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ, ​വി ദേശത്തുനിന്നെത്തിയ ഇയാൾ കാഴ്​ചവെച്ച ജാഗ്രതയാണ്​ ഈയവസരത്തിലും ഏറെ പ്രശംസ നേടുന്നത്​. നാട്ടിലെത്തിയതുമുതൽ സ് വന്തം കുടുംബാംഗങ്ങളിൽനിന്നു​േപാലും അകന്നുനിന്ന ഇദ്ദേഹം വീട്ടിലെത്തി സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ രോഗം സ്​ഥിരീകരിച്ചതോടെ കഴ​ിഞ്ഞ ദിവസം ആശുപത്രിയിലേക്ക്​ മാറു​ന്നതിനിടക്ക്​ മൂന്നുപേരുമായി മാത്രമേ ഇയാൾക്ക്​ സമ്പർക്കമുണ്ടായിരുന്നുള്ളൂ.

മാര്‍ച്ച് 22 ന് ദുബൈയില്‍നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ നേരെ വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ആരുടെയും നിർദേശമോ നിർബന്ധമോ ഇല്ലാതെ സ്വന്തം താൽപര്യ പ്രകാരം വീട്ടില്‍ സമ്പർക്ക വിലക്കിൽ കഴിഞ്ഞുവരുകയായിരുന്നു. ഗൾഫിൽനിന്ന്​​ എത്തുന്നതിനുമുമ്പുതന്നെ ഭാര്യയോടും കുടുംബാംഗങ്ങളോടും വീട്ടില്‍ നിന്നും മാറിത്താമസിക്കാൻ നിർദേശിച്ചിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹം, തികച്ചും ഏകനായാണ് വീട്ടിൽ താമസിച്ചു വന്നത്. സമ്പർക്ക വിലക്കിനിടെ, പ്രൈമറി ഹെൽത്ത്​ സ​െൻററിലെ ഡോക്​ടറുമായി കത്തിലൂടെയാണ്​ ഇയാൾ ആശയവിനിമയം നടത്തിയത്​​. പ്രൈമറി കോൺടാക്​ട്​ മൂന്നുപേർ മാത്രമേയുള്ളൂവെന്നത്​ ഇദ്ദേഹം പുലർത്തിയ ജാഗ്രതയുടെ തെളിവായിരുന്നു. എയർപോർട്ടിൽനിന്ന്​ വീട്ടിലെത്തിയ ടാക്​സിയുടെ ഡ്രൈവറും അടുത്ത ഒരു ബന്ധുവും പിന്നെ വീട്ടിൽനിന്ന്​ ആശുപത്രിയിലേക്ക്​ പോയ ആംബുലൻസി​​െൻറ ഡ്രൈവറും മാത്രമായാണ്​ ഇയാൾ ബന്ധപ്പെട്ട ആളുകൾ.

രണ്ട് ദിവസം മുമ്പ് രോഗ ലക്ഷണം കണ്ടതിനാല്‍ തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തകരെ വിവരമറിയിക്കുകയും മാനന്തവാടിയിലെ ജില്ല ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ശരീര സ്രവം പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്​ച പരിശോധനാ ഫലം വന്നതോടെയാണ്​ വൈറസ്ബാധ സ്ഥിരീകരിച്ചത്​. കുടുംബവുമായി വരെ ബന്ധപ്പെടാതെ സമ്പർക്കവിലക്കിൽ കഴിഞ്ഞതിനാൽ ഇയാളിൽനിന്ന്​ കൂടുതൽപേരിലേക്ക്​ രോഗം ബാധിച്ചിട്ടുണ്ടാവി​െല്ലന്നത്​​ ജില്ലയിലെ ആ​േരാഗ്യപ്രവർത്തകർക്കും ആശ്വാസം പകരുന്നുണ്ട്​. വിദേശത്തുനിന്ന്​ വന്ന ശേഷം നാടുമുഴുവൻ ചുറ്റി നടന്ന്​ ആളുകളെ പരിഭ്രാന്തരാക്കുന്നവർക്കിടയിൽ നിന്ന്​ വേറിട്ടുനിൽക്കുന്ന രീതിയിൽ ഇദ്ദേഹം നടത്തിയ മാതൃകാപരമായ ‘ഐസോലേഷൻ’ അധികൃതരുടെയടക്കം പ്രശംസക്ക്​ പാത്രമാവുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Covid 19 virus in wayanad-Kerala news
Next Story