കോവിഡ് 19 ഇല്ലെന്ന സാക്ഷ്യപത്രമില്ല; ഇറ്റലിയിൽ കുടുങ്ങി മലയാളി സംഘം; -VIDEO
text_fieldsറോം: കോവിഡ് 19 രോഗബാധയില്ലെന്ന സാക്ഷ്യപത്രമില്ലാത്തതിനാൽ ഇറ്റലിയിൽ കുടുങ്ങി മലയാളി സംഘം. റോം വിമാനത്താ വളത്തിലാണ് 45 അംഗ സംഘം കുടുങ്ങി കിടക്കുന്നത്. കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നൽകിയാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാനാവൂ എന്ന വ്യോമയാനമന്ത്രാലയത്തിെൻറ ഉത്തരവാണ് ഇവരുടെ യാത്ര തടസപ്പെടുത്തിയത്.
കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം നൽകിയാൽ മാത്രം ഇറ്റലിയിൽനിന്ന് യാത്രക്കാെര കൊണ്ടു വന്നാൽ മതിയെന്നാണ് വിമാനകമ്പനികൾക്ക് കേന്ദ്രസർക്കാർ നൽകിയ നിർദേശം. എന്നാൽ, ഇറ്റലിയിൽ ഒരിടത്തും ഇത്തരമൊരു സാക്ഷ്യപത്രം നൽകുന്നില്ല. ഇതോടെയാണ് മലയാളി സംഘത്തിെൻറ യാത്ര മുടങ്ങിയത്. നാട്ടിലെത്തിയാൽ സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ എടുക്കാമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
അതേസമയം, പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടു. ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നവരെ ഏത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
