Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നര മാസത്തിനുശേഷം​...

ഒന്നര മാസത്തിനുശേഷം​ രോഗബാധ: ആരോഗ്യവകുപ്പിന്​ വെല്ലുവിളി

text_fields
bookmark_border
ഒന്നര മാസത്തിനുശേഷം​ രോഗബാധ: ആരോഗ്യവകുപ്പിന്​ വെല്ലുവിളി
cancel

കോട്ടയം: ​​േകാവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം കോട്ടയത്തിനു​ പുതുവെല്ലുവിളിയായി ഒന്നരമാസത്തി നുശേഷം രോഗബാധ. ആരോഗ്യവകുപ്പിനെപ്പോലും ഞെട്ടിച്ച്​ ശനിയാഴ്​ച കോട്ടയത്ത്​ രോഗം സ്ഥിരീകരിച്ച സംക്രാന്തി വഴക്കാല സ്വദേശിനിയായ റിട്ട. ബാങ്ക്​ ഉദ്യോഗസ്ഥക്കാണ്​ (55) വിദേശത്തുനിന്നെത്തി 45ാം ദിവസം കോവിഡ്​ സ്ഥിരീകരിച്ച ത്​. ശനിയാഴ്​ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച മണര്‍കാട് പെരുമാനൂർകുളം സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും (50) ക്വാറൻറീൻ കാലാവധി കഴിഞ്ഞശേഷമാണ്​ രോഗം കണ്ടെത്തിയിരിക്കുന്നത്​.

സംക്രാന്തി വഴക്കാല സ്വദേശിനി മാർച്ച്​ ഒമ്പതിനാണ്​ ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്​. ഭർത്താവി​​െനാപ്പം സന്ദർശക വിസയിലാണ്​ ഷാർജയിൽ പോയത്​. ഭർത്താവി​​െൻറ അനിയ​​െൻറ അടുത്തേക്ക്​ മാർച്ച്​ രണ്ടിനായിരുന്നു യാത്ര. നാട്ടിലെത്തിയശേഷം ക്വാറൻറീനിൽ കഴിഞ്ഞിരുന്നതായാണ്​​ ഇവർ ആ​േരാഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്​. ​ഇവരു​െട വീട്ടിൽ 85 വയസ്സുള്ള മാതാവും താമസിക്കുന്നുണ്ട്​.
ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരിക്കെ നടത്തിയ പരിശോധനയിലാണ്​ രോഗബാധിതയാണെന്ന്​ കണ്ടെത്തിയിരിക്കുന്നത്​. ഇവരിൽനിന്ന്​ രോഗം പടർന്നിട്ടുണ്ടെങ്കിൽ അത്​ വളരെയേറെ ദിവസങ്ങൾക്ക്​ മുമ്പായിരിക്കുമെന്നും ആരോഗ്യവകുപ്പ്​ കണക്കുകൂട്ടുന്നു. ഇതും വെല്ലുവിളിയാണ്​. ഇവർ നാട്ടിലെത്തിയശേഷം ആരിൽനിന്നെങ്കിലും രോഗം പടർന്നതാണോയെന്ന സംശയം ഉയരുന്നുണ്ടെങ്കിലും​ സാധ്യതയില്ലെന്നാണ് ​പ്രാഥമിക നിഗമനമെന്ന്​ ആരോഗ്യവകുപ്പ്​ പറയുന്നു. ശരീരത്തി​​െൻറ പ്രതിരോധ ശക്തിക്കനുസരിച്ച്​ നിശ്ചിത ദിവസങ്ങൾക്കുശേഷവും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ്​ വിശദീകരിക്കുന്നു. ഇവരു​െട സമ്പർക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അധികൃതർ​.

ചരക്കുലോറിയുടെ ഡ്രൈവറായ മണര്‍കാട് സ്വദേശി മഹാരാഷ്​ട്രയിൽനിന്ന് മാർച്ച്​ 25നാണ്​ നാട്ടിലെത്തിയത്​. തുടർന്ന്​ ആരോഗ്യവകുപ്പി​​െൻറ നിര്‍ദേശപ്രകാരം ക്വാറൻറീനിലായിരുന്നതിനാൽ വലിയതോതിൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നാണ്​ പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്.
കഴിഞ്ഞദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ​കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി, സ്വകാര്യആശുപത്രിയിലെ നഴ്​സായ പനച്ചിക്കാട്​ പരുത്തുംപാറ സ്വദേശി എന്നിവർക്ക്​ എങ്ങനെ എത്തിയതാണെന്നതിൽ വ്യക്തതയില്ലാത്തും കോട്ടയത്തി​​െൻറ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoronaviruscovid 19
News Summary - Covid 19 virus infections-Kerala news
Next Story