കോവിഡ്-19: പ്രതിരോധത്തിനും ചികിത്സക്കും ഹോമിയോ മരുന്നുകൾ ഉപയോഗിക്കണം
text_fieldsതിരുവനന്തപുരം: കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് നിരവധി പേർ സമ്പർക്ക വിലക്കിലും നിരീക്ഷണത്തിലും കഴിയുന ്ന സാഹചര്യത്തിൽ സർക്കാർ അലോപതി ചികിത്സക്കൊപ്പം ഹോമിയോ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ച് സർ ക്കാൾ ഗൗരവമായി ആലോചിക്കണമെന്ന് ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. സജി ആവശ ്യപ്പെട്ടു.
സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇതുവരെ ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണ ം 1, 70,000 ത്തിനടുത്താണ്. ഇതിൽ തന്നെ കൂടുതൽ രോഗ സാധ്യതയുള്ള എഴുന്നൂറോളം പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ് . രോഗബാധി തരുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടെന്ന് കരുതുന്നവരും സംശയിക്കപ്പെടുന്നവരുമാണിവർ. ഇവരിലാർക്കും തന്നെ രോഗലക്ഷണങ്ങളൊന്നും ഇപ്പോഴില്ല. എങ്കിലും ഇവർ രോഗ ബാധിതരാകുവാൻ സാധ്യതയേറെയാണ്.
രോഗബാധ സാധ്യത കൽപ്പിക്കപ്പെടുന്ന ഈ വിഭാത്തിന് ഇപ്പോൾ സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികൾക്കു പുറമേ കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള രോഗ പ്രതിരോധശേഷി കൂട്ടുവാനുള്ള മരുന്നുകൾ കൂടി നൽകുന്നതിനായി ഹോമിയോ മരുന്നുകളെ ആശ്രയിക്കാവുന്നതാണ്. ഇതിന് വേണ്ട നടപടികൾ ആരോഗ്യവകുപ്പും സർക്കാരും സ്വീകരിക്കുകയാണെങ്കിൽ, ഇവർ രോഗാവസ്ഥയിലേയ്ക്കു കടക്കുന്നതു തടയാനും അതുവഴി പുതിയ രോഗികൾ ഉണ്ടാവുന്നത് ഒഴിവാക്കാനും സാധിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മരുന്നു കഴിച്ചവർ അഥവാ രോഗാവസ്ഥയിലേയ്ക്കു കടക്കുകയാണെങ്കിൽ പോലും രോഗാവസ്ഥയിൽ പ്രകടമായ കുറവുണ്ടാവുമെന്നും രോഗത്തിെൻറ സങ്കീർണത കുറവായിരിക്കുമെന്നും മറ്റ് രോഗങ്ങളുടെ കാര്യത്തിൽ നേരത്തെ കണ്ടെത്തിയ യാഥാർഥ്യമാണ്. രോഗികളുടെ ആശുപത്രിവാസ ദൈർഘ്യം കുറയ്ക്കാനും ഐ.സി.യു കെയർ വെൻറിലേറ്റർ എന്നിങ്ങനെയുള്ള ചിലവു കൂടിയ വൈദ്യസഹായങ്ങളുടെ ആവശ്യകത ഗണ്യമായി കുറയ്ക്കാനും ഈയൊരു രീതി കൊണ്ട് സാധിക്കും. സംസ്ഥാനത്തിന് സാധ്യമായ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ അതിർവരമ്പിനകത്ത് ഈ മഹാമാരിയെ അടക്കി നിർത്തി മുന്നോട്ടു പോവുക എന്ന നാമൊക്കെ പ്രതീക്ഷിക്കുന്ന ലക്ഷ്യം കൈവരിക്കാൻ ആയുഷ് വകുപ്പിെൻറ, പ്രത്യേകിച്ച് ഹോമിയോപ്പതിയുടെ സഹായം നിർണ്ണായകമാണ്.
കോവിഡ്- 19 രോഗത്തിന് ഇതുവരെ കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന കാരണത്താൽ ആധുനിക വൈദ്യശാസ്ത്രവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് സ്വീകരിച്ചു വരുന്നത്. ഇവയോട് പ്രതിപ്രവർത്തനം നടത്താത്തവയാണ് എന്നതിനാൽ ഈ മരുന്നുകളോടൊപ്പം പോലും ഹോമിയോപ്പതി മരുന്നുകൾ രോഗികളിൽ ഉപയോഗിക്കാം എന്നത് ആരോഗ്യ വകുപ്പിന് പോസിറ്റീവ് ആയി കാണാവുന്നതാണ്.
ചെലവു കുറഞ്ഞ, പാർശ്വഫലങ്ങളില്ലാത്ത ഹോമിയോപ്പതി ഔഷധങ്ങൾ പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്നത് സംസ്ഥാനത്തിനും ജനങ്ങൾക്കും ഗുണകരമാകുമെന്ന് തീർച്ചയാണ്. ഹോമിയോപ്പതിയിൽ രോഗ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകൾ ഇപ്പോൾ മിക്ക സംസ്ഥാനങ്ങളിലും നൽകി വരുന്നുണ്ട്.
ഇത്തരം മരുന്നുകൾ ഐസോലേഷനിലുള്ളവർക്ക് എത്തിക്കാൻ അതാത് ആയുഷ് വകുപ്പുകളേയോ, ഹോമിയോപ്പതി സംഘടനകളെയോ ഏൽപ്പിക്കാവുന്നതാണ്.
കൂടാതെ, ഐസോലേഷനിലുള്ളവരുടെ മറ്റു രോഗങ്ങൾക്കുള്ള ചികിത്സയിൽ ടെലി മെഡിസിൻ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പോലും ഐസോലേഷനിൽ കഴിയുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും, ഉത്കണ്ഠ, രോഗഭീതി, തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അകറ്റുവാനുമുള്ള കൌൺസിലിംഗ് നൽകാനും അവരുടെ ദിനചര്യ, ആഹാര രീതി എന്നിവയുടെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങളും ആയുഷ് വിഭാഗങ്ങൾക്ക് ഫല പ്രദമായി ചെയ്യാൻ കഴിയുന്നതാണ്.
അടിയന്തിര സാഹചര്യത്തിൽ ഈ ആഗോള വിപത്തിനെ വിവിധ വൈദ്യശാസ്ത്ര ശാഖകളിലെ ആരോഗ്യ വിദഗ്ദ്ധരുടെ, പ്രവർത്തകരുടെ ഒരുമയുടെ കരുത്തു കൊണ്ടു പിടിച്ചുകെട്ടാൻ ഈ നിർദ്ദേശങ്ങൾ പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു ഒപ്പം തന്നെ ഐസോലേഷനിലുള്ളവർ രോഗ ബാധിതരാവുന്നത് തടയാൻ കഴിയുന്നതിലൂടെ ചികിത്സാ ചിലവിനത്തിൽ വരാവുന്ന വലിയ ബാധ്യത യും തടയാനാവുമെന്നും ഡോ. സജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
