കോവിഡ്; വി. മുരളീധരൻ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുര ളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടർന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം. നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും നിരീക്ഷണത്തിലാണ്. നേരത്തെ സ്പെയിനില്‍ പോയി തിരികെ വന്ന ഡെപ്യൂട്ടി ഡയറക്ടറോടും വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ.
Latest Videos:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
