Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ 19; വയനാട്ടിൽ...

കോവിഡ്​ 19; വയനാട്ടിൽ രണ്ടുകേസുകൾ രജിസ്​റ്റർ ചെയ്​തു

text_fields
bookmark_border
കോവിഡ്​ 19; വയനാട്ടിൽ രണ്ടുകേസുകൾ രജിസ്​റ്റർ ചെയ്​തു
cancel

കൽപ്പറ്റ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്ന യുവാവ്​ പൊതു സ്​ഥലത്ത്​ ഇറങ്ങി നടന്നതിനെ തുടർന്ന്​ പൊലീസ്​ കേസെടുത്തു. കൽപ്പറ്റ മണിയ​ങ്കോട്​ സ്വദേശിക്കെതിരെയാണ്​ കേസെടുത്തത്​.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന്​ ആരോഗ്യവകുപ്പും പൊലീസും ഇയാൾക്ക്​ കർശന നിർദേശം നൽകിയിരുന്നു. വയനാട്​ ജില്ല സൈബർ സെല്ലിൻെറ ആധുനിക ജിയോ ഫെൻസിങ്​ സംവിധാനം വഴിയാണ്​ ഇയാൾ നിർ​േദശങ്ങൾ ലംഘിച്ചത്​ കണ്ടെത്തിയത്​.

കൂടുതൽ ആളുകൾ പ​ങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ച്​ ജുമുഅ സംഘടിപ്പിച്ച പള്ളകമ്മിറ്റിക്കെതിരെയും കേസെടുത്തു. പടിഞ്ഞാറത്തറ ടൗൺ പള്ളി മഹല്ല്​ കമ്മിറ്റി ഭാരവാഹികളെ പ്രതിചേർത്താണ്​ പടിഞ്ഞാറത്തറ പൊലീസ്​ കേസെടുത്തത്​.

കോവിഡ്​ വൈറസ്​ വ്യാപനം തടയുന്നതിൻെറ ഭാഗമായി ജില്ലയിൽ ഇതുവരെ 14 ​േകസുകളും വ്യാജപ്രചരണം നടത്തിയതിൻെറ ഭാഗമായി രണ്ടു കേസുകളും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. വീട്ടു നിരീക്ഷണം നിർദേശം ലംഘിച്ചാലും 20 പേരിൽ കൂടുതൽ ആളുകളെ പ​ങ്കെടുപ്പിച്ച്​ ​പ്രാർഥന ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടർന്നാലും കർശന നടപടി സ്വീകരിക്കുമെന്ന്​ ജില്ല​ പൊലീസ്​ മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newscoronamalayalam newscorona virus
News Summary - Covid 19 - Two Cases Registered in Wayanad -Kerala news
Next Story