Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ചികിത്സയിൽ...

കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകി എച്ച്​.ഐ.വി മരുന്ന്​

text_fields
bookmark_border
കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകി എച്ച്​.ഐ.വി മരുന്ന്​
cancel

കൊ​ച്ചി: കോ​വി​ഡ്-19 ചി​കി​ത്സ​യി​ൽ പ്ര​തീ​ക്ഷ​ക്ക്​ വ​ക ന​ൽ​കി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ്. എ​ച്ച്.​ഐ.​വി ചി​കി​ത്സ​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന റി​​ട്ടോ​ന​വി​ർ (Ritonavir), ലോ​പി​നാ​വി​ർ (lopinavir) എ​ന്നീ മ​രു​ന്നു​ക​ൾ കോ​വി​ഡ് ബാ​ധി​ത​രു​ടെ രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ. കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ ഐ.​സി.​യു​വി​ൽ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രു​ന്ന് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.

ന്യൂ​മോ​ണി​യ ബാ​ധി​ച്ച രോ​ഗി​ക്ക്​ ഈ ​മ​രു​ന്നു​ക​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല​ക്ട​ർ എ​സ്. സു​ഹാ​സ് മു​ൻ​കൈ​യെ​ടു​ത്ത് മ​രു​ന്ന് ല​ഭ്യ​മാ​ക്കി. രോ​ഗി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു. തു​ട​ർ​ന്ന് ചി​കി​ത്സ​യു​ടെ പ്രോ​ട്ടോ​കോ​ൾ വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​യി​ലൂ​ടെ പ​രി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് മാ​ത്യു​വി​​​​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ചി​കി​ത്സ. ഡോ. ​ഫ​ത്ത​ഹു​ദ്ദീ​ൻ, ഡോ. ​ജേ​ക്ക​ബ് ജേ​ക്ക​ബ്, ഡോ. ​ഗ​ണേ​ഷ് മോ​ഹ​ൻ, ഡോ. ​ഗീ​ത നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​കി​ത്സ സം​ഘ​ത്തി​ലു​ള്ള​ത്.

Latest Video
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - Covid 19 Treatment-Kerala news
Next Story