Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനറൽ...

ജനറൽ കമ്പാർട്ടുമെ​െൻറന്താ കൊറോണ കേറാ മലയാണോ?

text_fields
bookmark_border
ജനറൽ കമ്പാർട്ടുമെ​െൻറന്താ കൊറോണ കേറാ മലയാണോ?
cancel
camera_alt??????????? ???? ???????????????? ????????? ????????

കോഴിക്കോട്​: മരണവീട്ടിൽ അമ്പതിൽ കൂടുതൽ പേർ ചേർന്നാൽ പൊലീസിനെ വിളിക്കുമെന്ന്​ ഉത്തരവിട്ട നാട്ടിലെ ട്രെയിൻ യാത്ര സർക്കാർ കാണുന്നില്ലേയെന്ന്​ യാത്രക്കാർ. ‘ജനറൽ കമ്പാർട്ടുമെ​​െൻറന്താ കൊറോണ കേറാ മലയാണോ?’ എന്നാണ്​ ജനറൽകമ്പാർട്ടുമ​െൻറിൽ കയറാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ച്​ രാജ്​ ഗോവിന്ദ്​ എന്ന യാത്രക്കാരൻ ചോദിക്കുന്നത്​.

‘കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ’ ഇന്ത്യൻ റെയിൽവെ യാതൊരു ഉളുപ്പുമില്ലാതെ പരസ്യം ചെയ്യുന്നത് നിർത്തണം. അല്ലെങ്കിൽ ജനറൽ കമ്പാർട്ടുമ​െൻറുകൾ കൂട്ടുകയോ റിസർവേഷൻ കമ്പാർട്ടുമ​െൻറിൽ ഒഴിവുള്ള കോച്ചുകളിൽ കയറാനോ ഉടൻ സംവിധാനം ചെയ്യണം. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം എന്തിനേറെ മരണവീട്ടിൽ പോലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത്​ നിരോധിച്ച നാട്ടിലാണ്​ ഈ തിര​െക്കന്ന്​ ഓർക്കണം’- ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

‘ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സ​െൻറ്ററുകൾ എന്നിവിടങ്ങളിൽ 50ലധികം പേർ ഒരുമിച്ചാൽ പൊലീസിനെ വിളിക്കുമെന്നാണ്​ സർക്കാർ പറയുന്നത്​. ജനറൽ കമ്പാർട്ടുമെ​ൻറിൽ രാജ്യത്തി​​െൻറ ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള വിവിധ നാടുകളിലെ ആളുകളാണ്​ കുത്തിനിറച്ച്​ കയറുന്നത്​. വിയർത്തൊലിച്ച്​ അട്ടിയിട്ടപോലെ നിൽക്കുന്ന ഈ യാത്രക്കാരുടെ കാര്യത്തിൽ രാജ്യത്തിന്​ യാതൊരു ഉത്തരവാദിത്വവുമില്ലേ? ഇവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്​?’ എന്നും പോസ്​റ്റിൽ ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain journeymalayalam news
News Summary - covid 19: train journey
Next Story