Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ടയിൽ ആറു...

പത്തനംതിട്ടയിൽ ആറു പേർക്കു കൂടി കോവിഡ്​

text_fields
bookmark_border
പത്തനംതിട്ടയിൽ ആറു പേർക്കു കൂടി കോവിഡ്​
cancel

സ്​കൂളുകൾ, കോളജുകൾ, മദ്​റസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങളും മാർച്ച്​ അവസാനം വരെ അടച് ചിടും

തി​രു​വ​ന​ന്ത​പു​രം/​കൊ​ച്ചി: സംസ്​ഥാനത്ത്​ പുതുതായി ആറുപേർക്ക്​ കൂടി കോവിഡ്​ 19 രോഗം ബാധിച ്ചതായി സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്ത്​ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി.

കോഴഞ്ചേരി ഗവ. ജില്ലാ ആശുപത ്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർക്കാണ്​ ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. ഇവർക്ക്​ ഇറ്റലിയിൽനിന്ന്​ പ ത്തനംതിട്ടയിലെത്തിയ കുടുംബവുമായി സമ്പർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്​.​ എല്ലാവരുടെയും ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

ഇ​റ്റ​ലി​യി​ല്‍നി​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മൂ​ന്ന്​ വ​യ​സ്സു​ള്ള കു​ട്ടി​ക്ക്​ തി​ങ്ക​ളാ​ഴ്​​ച വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചിരുന്നു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഈ ​മാ​സം ഏ​ഴി​ന്​ രാ​വി​ലെ 6.30ന്​ ​ദു​ൈ​ബ​യി​ല്‍നി​ന്നു​ള്ള ഇ.​കെ-503 വി​മാ​ന​ത്തി​ലാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​നി ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത്. സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ്​​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​രെ പ​രി​ശോ​ധ​ന​ക്കും മ​റ്റും സ​ഹാ​യി​ച്ച അ​ഞ്ച്​ മെ​ഡി​ക്ക​ൽ സം​ഘാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്​​ത​വ​രു​ടെ വി​വ​രം ​ശേ​ഖ​രി​ക്കും.

സം​സ്​​ഥാ​ന​ത്ത്​ 1166 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ 967 പേ​ർ വീ​ടു​ക​ളി​ലും 149 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബം നേ​രി​ട്ട്​ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ പ​ത്ത​നം​തി​ട്ട​യി​ലെ 270 പേ​രെ ആ​രോ​ഗ്യ​വ​കു​പ്പ്​ ക​ണ്ടെ​ത്തി.

നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​ത്ത​വ​രു​ം എ​ന്നാ​ൽ, ഇ​ട​പ​ഴ​കി​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യ 449 പേ​രെ​ ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്​. ഇ​റ്റ​ലി​യി​ൽ​നി​ന്നെ​ത്തി​യ​വ​രു​ടെ കു​ടും​ബ​ത്തി​ൽ 90ഉം 87​ഉം വ​യ​സ്സു​ള്ള ദ​മ്പ​തി​ക​ളു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി​യി​ലും ആ​ശ​ങ്ക​യി​ല്ല.

അതിനിടെ, സംസ്​ഥാനത്ത്​ പൊതുചടങ്ങുകളും ഏഴാംക്ലാസ്​ വരെയുള്ള കുട്ടികൾക്ക്​ പരീക്ഷയും ഒഴിവാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്​കൂളുകൾ, കോളജുകൾ, മദ്​റസകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങളും മാർച്ച്​ അവസാനം വരെ അടച്ചിടും.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsindia news
News Summary - covid-19-test-positive-8-patients-kerala-news
Next Story