Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ ജനറൽ...

കാസർകോട്​ ജനറൽ ആശുപത്രിയിൽ കോവിഡ്​ പരിശോധന കിറ്റ്​ തീർന്നു

text_fields
bookmark_border
corona.jpg
cancel

കാസർകോട്​: ജനറൽ ആശുപത്രിയിൽ കോവിഡ്​ 19 പരിശോധനക്ക്​ സാമ്പിളെടുക്കാനുള്ള കിറ്റ്​ തീർന്നു. ഇതോടെ നിരീക്ഷണത ്തിലുള്ളവരുടെ സാമ്പിൽ ശേഖരണം മുടങ്ങി. കിറ്റില്ലാത്തതിനാൽ നിരവധി പേരാണ്​ പരിശോധന നടത്താനാവാതെ ആശുപത്രിയിൽ ത ുടരുന്നതെന്ന്​ ‘മീഡിയ വൺ’ റിപ്പോർട്ട്​ ചെയ്​തു​.

തിരുവനന്തപുരത്തു നിന്ന്​ ചൊവ്വാഴ്​ച അയച്ച കിറ്റ്​ ഇതുവരെ കാസർകോട്​ എത്തിയിട്ടില്ല. പരിശോധനക്ക്​ വേണ്ടി രണ്ട്​ ദിവസം മുമ്പ്​ വന്ന്​ ടോക്കൺ എടുത്തവരുൾപ്പെടെ ഇന്ന്​ രാവി​െല പത്ത്​ മണിമുതൽ പരിശോധനക്കായി കാത്തിരിക്കുകയാണ്​. കോവിഡ്​ ലക്ഷണങ്ങൾ കണ്ട​ു തുടങ്ങിയവരും വിദേശത്തു നിന്ന്​ എത്തിയവരും അവരുമായി ബന്ധ​പ്പെട്ടവരുമടക്കം പരിശോധനക്ക്​ കാത്തിരിക്കുകയാണ്​.

തിരുവനന്തപുരത്തു നിന്ന്​ കൊറിയർ സർവീസ്​ വഴി അയച്ചതാണ്​ കിറ്റ്​. ബന്ധപ്പെട്ടപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ്​ കിട്ടിയത്​. എന്നാൽ ഇപ്പോൾ ഫോണിൽ വിളിച്ചിട്ട്​ കിട്ടുന്നില്ലെന്നാണ്​ ഡി.എം.ഒ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid test kitkasarkode general hospital
News Summary - covid 19 test kit over in kasarkode general hospital -kerala news
Next Story