കലബുറഗിയിലെ മലയാളി വിദ്യാർഥികൾ ബംഗളൂരുവിൽനിന്നും പുറപ്പെട്ടു VIDEO
text_fieldsബംഗളൂരു: കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തതിനെതുടർന്ന് ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയ കലബുറഗിയിൽ ക ുടുങ്ങിയ മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു. കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയിൽനിന്നും കർണാ ടക ആർ.ടി.സി ബസുകളിലാണ് 240ഒാളം വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി പുറപ്പെട്ടത്. ഇവർ ശനിയാഴ്ച ഉച്ചയോടെ ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തി. തുടർന്ന് കേരള ആർ.ടി.സി ഏർപ്പെടുത്തിയ ബസുകളിൽ കേരളത്തിലേക്ക് പുറപ്പെട്ടു.
സാറ്റലൈറ്റ് ബസ് ടെർമിനലിൽ വിദ്യാർഥികൾക്കാവശ്യവമായ സൗകര്യങ്ങൾ ബംഗളൂരു എ.ഐ.കെ.എം.സി.സിയുടെ പ്രവർത്തകർ ഒരുക്കിയിരുന്നു. ഇവർ നൽകിയ ഭക്ഷണവും കഴിച്ചശേഷം ആറു ബസുകളിലായാണ് വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചത്.

കോവിഡ്-19 രോഗ വ്യാപനം തടയുന്നതിനായി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാർച്ച് 31വരെ കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയിലെ ക്ലാസുകളും നിർത്തിവെച്ചതായി രജിസ്ട്രാർ സർക്കുലർ ഇറക്കുകയായിരുന്നു.

ഇതേതുടർന്നാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ കേരള സർക്കാരിെൻറ സഹായം തേടിയത്. മംഗളൂരുവിലെത്തിയ വിദ്യാർഥികളെ രണ്ടു കേരള ആർ.ടി.സി ബസുകളിലായി നാട്ടിലെത്തിക്കും. ബംഗളൂരുവിലും കർണാടകയിലും ഒരാഴ്ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു വ്യാപാര സമുച്ചയങ്ങളും അടച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരും കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
