Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസാധാരണ...

അസാധാരണ സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ്​ വേണ്ടെന്നുവെക്കാമെന്ന് ടിക്കാറാം​ മീണ

text_fields
bookmark_border
tikaram-meena
cancel

തിരുവനന്തപുരം: അസാധാരണ സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ്​ വേണ്ടെന്നുവെക്കാമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫി സർ ടിക്കാറാം മീണ. അസാധാരണ സാഹചര്യമാണ്​ നിലവിൽ കേരളത്തിൽ​. ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ഏകപക്ഷീയമായി തീരുമ ാനം ഉണ്ടാകി​െല്ലന്നും സർക്കാറി​​െൻറയും രാഷ്​​്ട്രീയകക്ഷികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷമാകും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

ഏപ്രിലിൽ തെരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ അനൗദ്യോഗികമായി ലഭിച്ച സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രിലിൽ നടക്കില്ല. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോർട്ട്​ നൽകും. സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചശേഷമേ തീരുമാനം എടുക്കൂ. നിയമപ്രകാരം ജൂൺ 19നകം കുട്ടനാട്​ തെരഞ്ഞെടുപ്പ്​ നടക്കണം.

ഏത്​ നിമിഷവും തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാൻ സജ്ജവുമായിരുന്നു. എന്നാൽ അസാധാരണ സ്ഥിതിവിശേഷമാണ്​ കോവിഡി​​െൻറ സാഹചര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തെരഞ്ഞെടുപ്പി​​െൻറ സാധ്യത സംബന്ധിച്ച്​ ചീഫ്​ സെക്രട്ടറിയുമായി മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ഉടൻ ആശയവിനിയമം നടത്തുമെന്നാണ്​ സൂചന.

കോവിഡ്​ ഉടൻ നിയന്ത്രണവിധേയമായാൽ തെരഞ്ഞെടുപ്പ്​ നടക്കും. ജൂൺ 19ന്​ ശേഷമേ സാഹചര്യമുള്ളൂവെന്ന്​ വന്നാൽ തെരഞ്ഞെടുപ്പിന്​ സാധ്യത കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsState Election Commissiontikaram meena
News Summary - COVID 19 State Election Commission Tikaram Meena -Kerala News
Next Story