Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പടർന്നു;...

കോവിഡ്​ പടർന്നു; ചിക്കൻപോക്​സ്​, എച്ച്​1എൻ1 പടിക്കുപുറത്ത്​

text_fields
bookmark_border
കോവിഡ്​ പടർന്നു; ചിക്കൻപോക്​സ്​, എച്ച്​1എൻ1 പടിക്കുപുറത്ത്​
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ​കോ​വി​ഡും പ്ര​തി​രോ​ധ ന​ട​പ​ടി​യും ശ​ക്ത​മാ​യ​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും ചി​ക്ക​ൻ​പോ​ക്​​സും എ​ച്ച്1​എ​ൻ1​ഉം പ​ടി​ക്കു പു​റ​ത്താ​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. കോ​വി​ഡി​നു​ മു​മ്പ്​ പ​ന്നി​പ്പ​നി എ​ന്ന എ​ച്ച്1​എ​ൻ1 മൂ​ലം പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 50ഉം ​ചി​ക്ക​ൻ​പോ​ക്​​സ്​ മൂ​ലം ശ​രാ​ശ​രി 20ഉം ​ആ​യി​രു​ന്നു മ​ര​ണം.

മു​ഖാ​വ​ര​ണ​വും സ​മൂ​ഹ അ​ക​ല​വും വ്യ​ക്തി​ശു​ചി​ത്വ ജാ​ഗ്ര​ത​യും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ കു​റ​ഞ്ഞ​തും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും വാ​യു​ജ​ന്യ രോ​ഗ​ങ്ങ​ളും കാ​ര്യ​മാ​യി കു​റ​ച്ചു. എ​ച്ച്1​എ​ൻ1 മൂ​ലം 2017ൽ 76 ​പേ​രും 2018ൽ 50 ​പേ​രും സം​സ്ഥാ​ന​ത്ത്​ മ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 853 പേ​ർ​ക്ക്​ രോ​ഗം പി​ടി​പെ​ട്ടു. 45 പേ​ർ മ​രി​ച്ചു. 29,583 പേ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ചി​ക്ക​ൻ​പോ​ക്​​സ്​ പി​ടി​പെ​ട്ട​ത്. 20 പേ​ർ മ​രി​ച്ചു. എ​ന്നാ​ൽ, കോ​വി​ഡ്​ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട്​ തു​ട​ങ്ങി​യ ശേ​ഷം എ​ച്ച്​1​എ​ൻ1 മ​ര​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ക്ക​ൻ​പോ​ക്​​സ്​ മ​ര​ണം ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ്. ഡെ​ങ്കി, എ​ലി​പ്പ​നി രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കു​റ​ഞ്ഞു.

ചി​ക്ക​ൻ​പോ​ക്സ്​​ ബാ​ധി​ത​ർ ഓ​രോ വ​ർ​ഷ​വും കൂ​ടി​വ​രു​ക​യാ​യി​രു​ന്നു എ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ട​ത്ര ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​നാ​ൽ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു എ​ന്നും പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​ദ്ധ​തി ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​വി. മീ​നാ​ക്ഷി 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഹോ​സ്​​റ്റ​ലു​ക​ളും സ്​​കൂ​ളു​ക​ളും അ​ട​ച്ചി​ട്ട​തും ഓ​ഫി​സു​ക​ളി​ലെ നി​യ​ന്ത്ര​ണ​വു​മാ​ണ്​ ചി​കു​ൻ​ഗു​നി​യ ബാ​ധി​ത​ർ കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം.

ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ കോ​വി​ഡ്​ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ എ​ച്ച്​1​എ​ൻ1 കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:h1n1chicken pox​Covid 19
News Summary - covid 19 spread chicken pox and h1n1
Next Story