Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പർക്കപ്പകർച്ച...

സമ്പർക്കപ്പകർച്ച അപകടകരമായ സാഹചര്യത്തിലേക്ക്​ -മുഖ്യമന്ത്രി 

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സമ്പർക്കപ്പകർച്ച അപകടകരമായ സാഹചര്യത്തിലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ പകുതിയിൽ മൊത്തം രോഗികളിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 9.63 ശതമാനമായിരുന്നെങ്കിൽ ജ​ൂലൈ 10ന്​ ഇത്​ 20.64 ശതമാനമായി ഉയർന്ന​ു​. സമൂഹവ്യാപനം എന്നത്​​ തർക്കവിഷയമാക്കേണ്ട. ഒരു പ്രദേശം കേ​ന്ദ്രീകരിച്ച്​ ക്ലസ്​റ്റർ രൂപപ്പെടുകയും പിന്നീട്​ മൾട്ടിപ്​ൾ ക്ലസ്​റ്ററുകളായി മാറുകയും ക്രമേണ സമൂഹ വ്യാപനത്തിലേക്ക്​ എത്തുകയുമാണ്​ ചെയ്യുന്നത്​. ​

സമാന സാഹചര്യമാണ്​ സൂപ്പർ സ്​പ്രെഡിലും. വേ​ണ്ട​ത്ര ​ശ്രദ്ധയില്ലെങ്കിൽ കരുതുന്നതിനെക്കാൾ വേഗത്തിലാകും രോഗപ്പകർച്ച. ജനസാന്ദ്ര​തയേറിയ കേരളത്തിൽ വിശേഷിച്ചും. വലിയ ദുരന്തത്തെയാണ്​ കേരളം അഭിമുഖീകരിക്കുന്നത്​. രോഗം അതി​​െൻറ ആസുരഭാവത്തിൽ അഴിഞ്ഞാടു​േമ്പാൾ ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്തുകയാണ്​ വേണ്ടത്​. ഗുരുതരരോഗികളുടെ ചികിത്സക്കായി ജില്ലയിൽ രണ്ട്​ കോവിഡ്​ ആശുപത്രികൾ വീതം സജ്ജമാക്കി. ​അത്ര തീവ്രമല്ലാത്തവർക്കായി കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മ​െൻറ്​ സ​െൻററുകളും ജില്ലകളിൽ സജ്ജമാണ്​. കേസുകളുടെ എണ്ണം ഉയർന്നാൽ സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യങ്ങളൊരുക്കും. 

രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ്​ മഹാമാരിക്കു​ മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. തുടക്കത്തിൽ പിടിച്ചുനിന്ന ബംഗളൂരുവിനും കാലിടറി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച്​ 1377 കേസുകളാണ്​ ബംഗളൂരുവിൽ റിപ്പോർട്ട്​ ചെയ്​തത്, ആകെ 13,882 ഉം. ​െചന്നൈയിൽ അതിലും മോശമാണ്​ സാഹചര്യങ്ങൾ. 73,728 രോഗികളാണ്​ ചെന്നൈയിലുള്ളത്​. കേരളത്തിലെ രോഗബാധക്കുശേഷമാണ്​ ഇവിടങ്ങളിൽ​ രോഗം ക​ണ്ടെത്തിയതെന്നതും പ്രത്യേകം കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 
സമ്പർക്കപ്പകർച്ച ഇങ്ങനെ:
ജൂൺ പകുതി    -9.63 ശതമാനം
ജൂൺ 27    -5.11 ശതമാനം
ജൂൺ 30    -6.16 ശതമാനം
ജ​ൂലൈ10    -20.64 ശതമാനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - covid 19 social spreading malayalam news
Next Story