Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​-19:...

കോവിഡ്​-19: നെതർലൻഡ്​സിൽ നിന്ന്​ ഒരു കേരളക്കാഴ്​ച

text_fields
bookmark_border
covid-19-Netherlands.j
cancel

കൊറോണ വൈറസ് ലോകത്തെ പിടിച്ചുലച്ചിരിക്കുന്നു. അത് സൃഷ്​ടിക്കുന്ന അനിശ്ചിതത്വത്തിനു നാമെല്ലാവരും വിധേയരാണ്. പ്രത്യേകിച്ച്, പ്രായമായവരും അസുഖ ബാധിതരും. ഈ കുറിപ്പ് കേരളത്തിൽ നിന്ന് 7000 കിലോമീറ്റർ അകലെയുള്ള നെതർലൻഡ്​സി​​െ ൻറ വടക്കൻ നഗരമായ ഗ്രോണിൻഗെനിൽ നിന്നുമാണ്. ലോകത്തിലെ മറ്റെവിടെയും പോലെ ഇപ്പോൾ ഇവിടത്തെ ജീവിതം ഒരാഴ്​ച മുമ്പത ്തെപ്പോലെയല്ല. കൊറോണ വൈറസ് വ്യാപനം തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാവരും ഒരു പരിധി വരെ 'പൂട്ടിയിടൽ ' (lockdown) മോഡിലാണ ്. അനിവാര്യമല്ലാത്ത പുറത്തുപോകൽ‌, ഒത്തുചേരൽ‌, കോൺ‌ഫറൻ‌സിങ്​, ക്ലാസുകൾ മുതലായവ ഒഴിവാക്കാൻ‌ കനത്ത നിർ‌ദ്ദേശം ന ൽകി. ഇത് എഴുതുമ്പോൾ 2051 കേസുകളും 58 മരണങ്ങളും നെതർലാൻഡ്​സിൽ റിപ്പോർട്ട് ചെയ്​തിട്ടുണ്ട്. മരിച്ചവർ ഭൂരിഭാഗവും 63 നു ം 95 നും ഇടയിൽ പ്രായമുള്ളവരും. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏതാണ്ട് കാൽ ഭാഗത്തോളം - 485 എണ്ണം- ആരോഗ്യ പ്രവർത്തകരാണ്. ഇ വർ കൂടുതൽ തവണ പരിശോധനക്ക് സ്വയം വിധേയമാകുന്നു എന്നതും, രോഗികളുമായി നിരന്തരം ഇടപെടുന്നു എന്നതും ഈ വലിയ നമ്പറി​ ​െൻറ പിറകിലെ കരണങ്ങളായേക്കാം.

രാജ്യത്തെ 11 പ്രവിശ്യകളിൽ കൂടുതൽ വൈറസ് ബാധിച്ചത് 769 രോഗികളുള്ള നോർത് ബ്രബാൻറ ാണ്. ഈ പ്രവിശ്യയോടടുത്തു കിടക്കുന്ന ലിംബർഗ് (265), സൗത്ത് ഹോളണ്ട് (241) എന്നിവ തൊട്ടു പിറകിലുണ്ട്. വലിയ സമ്മേളനങ്ങളും, സർവകലാശാല ക്ലാസുകളും, പ്രഭാഷണങ്ങളും താൽക്കാലികമായി നിർത്തി​െവക്കാൻ ഡച്ച് ഭരണകൂടം മാർച്ച് 13ന്​ തീരുമാനിച്ചി രുന്നു. എന്നാൽ, സ്കൂളുകളും കടകളും തുറന്നു പ്രവർത്തിക്കാനായിരുന്നു തീരുമാനം. മാർച്ച് 15ന്​ വൈകുന്നേരം, സ്ഥിതി കൂ ടുതൽ വഷളായി. ഇതോടെ കഫേകൾ, റെസ്​റ്ററൻറുകൾ, ക്ലബ്ബുകൾ, സോനകൾ, സ്പോർട്സ് ക്ലബുകൾ, സ്കൂളുകൾ, ഷോപ്പുകൾ എന്നിവ അടച്ചു പൂട്ടുന്നതുൾപ്പെടെ വൈറസ് പടരുന്നത് തടയാൻ സർക്കാർ കടുത്ത പുതിയ നടപടികൾ അവതരിപ്പിച്ചു.

മാർച്ച് 16 ന്​ 1970 കളില െ എണ്ണ പ്രതിസന്ധിക്കുശേഷം ആദ്യമായി, ഡച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​തു. ഇത് സാഹചര്യത്തി​​െൻറ പ് രാധാന്യം എടുത്തുകാണിക്കുന്നു. രാജ്യവ്യാപകമായി പൂട്ടിയിടൽ (lockdown) ഇല്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, തിങ്കളാഴ്​ച തെരുവുകൾ വിജനമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. ബസുകളും ട്രാമുകളും ഏറെക്ക ​ുറെ ശൂന്യമായിരുന്നു. ചില കമ്പനികൾ ഉടൻ തന്നെ പാപ്പരാകുമെന്ന് പോലും പറയുന്നു.

covid-19-Netherlands

സമ്പൂർണ അടച്ചുപൂട്ടൽ വേണമോ എന്ന കാര്യത്തിൽ മാർച്ച് 18 ന് ഡച്ച് പാർലമ​െൻറിൽ ചൂടേറിയ ചർച്ച നടന്നു. ഇടതുപാർട്ടികൾ ഉൾപ്പെടെ പാർലമ​െൻറിലെ മിക്കവാറും എല്ലാ അംഗങ്ങളും പൂർണ്ണമായി പൂട്ടിയിടാതിരിക്കാനുള്ള സർക്കാരി​​െൻറ തീരുമാനത്തെ പിന്തുണച്ചു. രണ്ട് തീവ്ര വലതു കക്ഷികൾ മാത്രമാണ് ഈ തീരുമാനത്തെ എതിർത്തത്. ആരോഗ്യമന്ത്രി ക്ഷീണിച്ചു താഴെ വീഴുന്നത് വരെ ചർച്ച നീണ്ടു പോയി. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ ഇവിടത്തെ ജീവിതം ആകെ മാറി.

ഏകദേശം 512 ആളുകൾ ഒരു ചതുരശ്ര കിലോമീറ്ററിൽ താമസിക്കുന്ന, യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമാണ് നെതർലാൻഡ്‌സ്. വികസിത രാജ്യങ്ങളിൽ സിംഗപ്പൂരിനും ദക്ഷിണ കൊറിയക്കും മാത്രമാണ് നെതെർലൻഡ്​സിനേക്കാൾ ജനസാന്ദ്രത കൂടുതലുള്ളത്. യൂറോപ്പിൽ കൊറോണ വൈറസ് കൂടുതൽ ബാധിച്ച ഇറ്റലിയുടെ ജനസാന്ദ്രത നെതർലൻഡി​​െൻറ ജനസാന്ദ്രതയുടെ പകുതിയിൽ താഴെയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, എന്നിവിടങ്ങളിലും ഇന്ത്യയിലും ജനസാന്ദ്രത നെതെർലാൻഡ്​സിനേക്കാൾ കുറവാണ്​.

നെതെർലൻഡ്​സിലെ ഉയർന്ന ജന സാന്ദ്രത വൈറസി​​െൻറ വ്യാപനം വേഗത്തിലാക്കിയെക്കാം എന്ന് വിദഗ്​ധർ പറയുന്നു. എല്ലാ നൂതന ആരോഗ്യ സംവിധാനങ്ങളും, സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും, നെതർലാൻഡ്‌സ് പോലുള്ള ചെറിയ രാജ്യം പരിഭ്രാന്തിയുടെ വക്കിലെത്തിയിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി എന്ന ആശങ്ക വർധിച്ചു. വൈറസ് വ്യാപനത്തി​​െൻറ ആദ്യ ഘട്ടങ്ങളിൽ അധികാരികളുടെ തണുത്ത പ്രതികരണമാണ് കാര്യങ്ങൾ ഇത്ര ഗുരുതരമാക്കിയത് എന്ന് ചിന്തിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളിവിടെയുണ്ട്.

നെതർലാൻഡ്​സി​​െൻറ തീവ്രപരിചരണ ശേഷി (Critical care bed capacity) ഇറ്റലിയുടെ ശേഷിയുടെ പകുതിയിൽ താഴെയാണ്. അത് കൊണ്ടുതന്നെ വൈറസ് വേഗത്തിൽ പടർന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കും. മാത്രമല്ല, നെതർലാൻഡിലെ വൃദ്ധജനസംഖ്യ, ഇവിടുത്തെ തൊഴിൽ പ്രായമെത്തിയ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തോളം വരും. മറ്റ് യൂറോപ്യൻ രാജ്യങ്ങളായ ഫിൻ‌ലാൻ‌ഡ്, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലും വൃദ്ധജനസംഖ്യ ഇതിലും ഉയർന്ന നിരക്കിലാണ്.

covid-19-Netherlands

പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ഇനിയും വിലയിരുത്താനായിട്ടില്ല. വൈറസ് വ്യാപനം സമ്പദ്‌വ്യവസ്ഥയുടെ എല്ലാ വശങ്ങളെയും ബാധിക്കും. ഉൽപാദന, വിതരണ, ഉപഭോഗ മേഖലകളെയെല്ലാം ഒരേ സമയം ഇത്​ ബാധിക്കുന്നുവെന്നത് കൊണ്ടും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര നല്ലതല്ല എന്നതിനാലും, പടിഞ്ഞാറൻ രാജ്യങ്ങളിലെ സർക്കാരുകൾക്ക് ഇത്തരമൊരു പ്രതിസന്ധി പെട്ടെന്ന് തരണം ചെയ്യാൻ ഒരുപാടു സാമ്പത്തിക നയപരമായ സാധ്യതകൾ ഇല്ല.

സർക്കാരുകളെ സമ്മർദ്ദത്തിലാക്കാനും യൂറോസോണി​​െൻറ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കാനും ഈ പകർച്ചവ്യാധി വ്യാപനം കാരണമായിട്ടുണ്ട്. ഡച്ച് കായിക മേഖലക്ക്​ മാത്രം 950 ദശലക്ഷം യൂറോ നഷ്​ടപ്പെടും എന്നാണ് കണക്കുകൂട്ടൽ. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമായി, സാമ്പത്തിക ശാസ്ത്രജ്ഞരുടെ നിരന്തര അഭ്യർത്ഥന പരിഗണിച്ചു, യൂറോപ്യൻ സെൻട്രൽ ബാങ്ക് 750 ബില്യൺ ഡോളർ അധിക ബോണ്ടുകൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും പരിഭ്രാന്ത്രി കെട്ടടങ്ങിയിട്ടില്ല.

ആളുകൾ ആശങ്കാകുലരായി ഹാൻഡ് സാനിറ്റൈസറും, ടിന്നിലടച്ച ഭക്ഷണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങികൂട്ടുന്നു. രസകരമെന്നു പറയട്ടെ, മിക്ക ആളുകളും ഒരു ഇനം ടോയ്‌ലറ്റ് പേപ്പറും ഇവിടെ വാങ്ങി കൂട്ടുന്നുണ്ട്​. നിയന്ത്രിക്കാനാവില്ല എന്ന് തോന്നുന്ന ഒരു ലോകത്ത് നിയന്ത്രണം തിരിച്ചുപിടിക്കുന്നത്തിനുള്ള ഒരു മാനസിക തെയ്യാറെടുപ്പി​​െൻറ ഭാഗമാണിത്. സൂപ്പർമാർക്കറ്റുകൾ വേഗത്തിൽ ശൂന്യമാവുകയാണ്, ഷോപ്പിങ്​ കുറക്കാൻ ആഗ്രഹിക്കുന്ന വൃദ്ധജനങ്ങൾ ശൂന്യമായ ഷോപ്പിങ്​ ട്രേകളിൽ നോക്കി പരിഭ്രാന്തരാകുന്ന കാഴ്​ച വിരളമല്ല. പാരസെറ്റമോൾ പോലും റേഷനിലാണ് - ഇന്നലെ ഒരു കടയുടമ ഞങ്ങളോട് പറഞ്ഞത് ഒരാൾക്ക് മൂന്നു പാക്കറ്റു പരാസെറ്റാമോൾ മാത്രമേ ലഭിക്കൂ എന്നാണ്.

അതേസമയം, വൈറസ് പടരുന്നത് തടയാൻ നെതർലാൻഡ്‌സ് പിന്തുടരാൻ ഉദ്ദേശിക്കുന്ന സമീപനം അപകടകരവും അന്യായവുമാണെന്ന് ചിലർ വാദിക്കുണ്ട്​. ഹെർഡ്‌ ഇമ്മ്യൂണിറ്റി (herd immunity) എന്ന കുറഞ്ഞ അപായസാധ്യതയുള്ള ഗ്രൂപ്പുകൾക്കിടയിലുള്ള ഒരു നിയന്ത്രിത വിതരണ നയമാണ് ഭാഗിഗമായിട്ടെങ്കിലും സർക്കാർ പരിഗണിക്കുന്നത്. ഹെർഡ്‌ ഇമ്യൂണിറ്റി എന്നാൽ വൈറസ് പടരുന്നത് തടയാൻ വേണ്ടി, ധാരാളം ആളുകളെ രോഗം പിടിപെടാൻ അനുവദിക്കുക, അത് വഴി പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. ചില ആരോഗ്യ വിദഗ്​ധർ പറയുന്നത് ഈ സമീപനം ഇനിയും പരീക്ഷിക്കപെടാത്തതും അപകടമായേക്കാവുന്നതുമാണെന്നാണ്. എന്തായാലും വരും ദിവസങ്ങൾ പരീക്ഷണങ്ങളുടേതാണ്.

ഭൂമിശാസ്ത്രപരമായി, കേരളത്തിന് നെതർലൻഡി​​െൻറ ഏതാണ്ട് വലുപ്പമുണ്ട്, പക്ഷേ കേരളത്തി​​െൻറ ജനസാന്ദ്രത നെതെർലൻഡ്​സിനേക്കാൾ ഏകദേശം 70 ശതമാനം കൂടുതലാണ്, ഒരു ചതുരശ്ര കിലോമീറ്ററിന് 860 ആളുകൾ. നെതർലാൻഡിനെപ്പോലെ കേരളവും തികച്ചും ഒരു തുറന്ന സമൂഹമാണ്. ലോകത്തി​​െൻറ മറ്റു ഭാഗങ്ങളുമായി ഏറ്റവുമധികം സമ്പർക്കം പുലർത്തുന്ന ചുരുക്കം ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണിത്. കേരളത്തിന്റെ പ്രവാസി സമൂഹം, ഇതര സംസ്ഥാനങ്ങളുമായുള്ള ബിസിനസ് ബന്ധങ്ങൾ, തൊഴിൽ യാത്രകൾ, വ്യാപാര ബന്ധങ്ങൾ, ടൂറിസം, അങ്ങിനെ പല മേഖലകളിലും കേരളം ലോകത്തോടടുത്തു നിൽക്കുന്നു.

covid-19-Netherlands

ഇവയെല്ലാം കേരളത്തിലെ വൈറസ് വ്യാപന സാധ്യത വർധിപ്പിച്ചേക്കാം. എന്നിരുന്നാലും, കേരളത്തെ വ്യത്യസ്തമാക്കുന്നത് സർക്കാർ വഹിക്കുന്ന അനുകൂല നിലപാടാണ്. വായിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിലും, സുഹൃത്തുക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും, സർക്കാർ സാഹചര്യം കൈകാര്യം ചെയ്യുന്ന രീതി വളരെ ശ്രദ്ധേയമായി തോന്നി. തുടക്കത്തിലേ രാഷ്ട്രീയക്കാർ വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിനാലാണ് നെതർലാൻഡിലും യൂറോപ്പിലും പൊതുവെ കാര്യങ്ങൾ പാളിപ്പോയത്. ഉചിതമായ സമയത്ത് ഇറ്റലിയുടെയും ചൈനയുടെയും അനുഭവത്തിൽ നിന്ന് അവർ വേണ്ടത്ര പാഠങ്ങൾ ഉൾകൊള്ളാൻ തയാറായില്ല.

ഒരു വികസിത രാജ്യത്ത് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, അനിശ്ചിതാവസ്ഥ, ഇവിടുത്തെ സർക്കാരുകളുടെ തീരുമാനമെടുക്കുന്നതിലെ അനാസ്ഥ, ഇതൊക്കെ കണക്കിലെടുക്കുമ്പോൾ, കേരള സർക്കാർ അതി​​െൻറ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് പുറത്തു നിന്ന് കാണാനാവും. പരിമിതമായ സൗകര്യങ്ങളിലും സംവിധാനങ്ങളിളും കേരള സർക്കാർ തുടക്കത്തിൽ തന്നെ ഉചിതമായി പ്രവർത്തിച്ചതായി തോന്നുന്നു.

കൊറോണ വൈറസി​​െൻറ വ്യാപനം തുടക്കം മുതൽ നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ, പാശ്ചാത്യ നയ രൂപീകരണക്കാരുടെ കാലതാമസ പ്രതികരണവുമായി താരതമ്യപ്പെടുത്തുമ്പോൾ, കേരള സർക്കാർ മികച്ച പ്രവർത്തനം കാഴ്​ചവച്ചു. ഇവിടെയാണെങ്കിൽ, 'എല്ലാം ശെരിയാകും, നമുക്ക് കത്ത് നിൽക്കാം' എന്നൊരു സമീപനമാണ് ആദ്യം എടുത്തത്. യഥാർത്ഥ പരിഭ്രാന്തി വരുന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പ്​ മാത്രമാണ്, അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു . ബ്രിട്ടൺ, ജർമ്മനി എന്നിവയുൾപ്പെടെ പല രാജ്യങ്ങളിൽ ഇപ്പോഴും തീരുമാനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതി ഇപ്പോഴാണ് വന്നു തുടങ്ങിയത്, അതുകൊണ്ടുതന്നെ, ജർമ്മനി പട്ടാളത്തെ വിന്യസിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ഈ അവസരത്തിൽ, കേരളത്തിലെ ചില രാഷ്ട്രീയ എതിർപ്പുകളും പൊതുജനങ്ങളിൽ ഒരു വിഭാഗത്തി​​െൻറ നിരുത്തരവാദപരമായ മനോഭാവവും കാണുമ്പോൾ സങ്കടം തോന്നുന്നു. വികസിത പടിഞ്ഞാറൻ രാജ്യങ്ങളിൽ വേണ്ടത്ര രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അത് വളരെ സാവധാനത്തിൽ മാത്രമേ ഉണ്ടാവുന്നുള്ളു എന്ന സ്ഥിതിയാണ്. കേരളത്തിൽ സർക്കാരിന്റെയും, ആരോഗ്യ വിദഗ്​ധരുടെയും മുന്നറിയിപ്പ്​ ലംഘിച്ച്​ ആളുകൾ,ഒരു കപട-സെലിബ്രിറ്റിയെ ആഘോഷിക്കാൻ കൂട്ടത്തോടെ പോകാൻ തീരുമാനിക്കുമ്പോൾ, അവർ തിരിച്ചറിയുന്നില്ല അതിന്റെ അനന്തരഫലങ്ങൾ , അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്നു.

ഈ വൈറസി​​െൻറ ഉത്ഭവം, ആഘാതം, ഭാവി എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉണ്ട്, ഇതുവരെ എല്ലാ ഉത്തരങ്ങളും ആരുടെ കയ്യിലും ഇല്ല, വളരെയധികം ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്യാനുള്ള ഏക മാർഗം വിദഗ്ധരെ ശ്രദ്ധിക്കുക, ശാസ്ത്രീയ അറിവിനെ ആശ്രയിക്കുക എന്നതു മാത്രമാണ്. ഡച്ച് പ്രധാനമന്ത്രി ഇവിടെ പറഞ്ഞിരിക്കുന്നത് "യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ, കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ട്, തൽക്കാലം നമ്മോടൊപ്പം അത് തുടരുകയും ചെയ്യും.

വളരെ ബുദ്ധിമുട്ടുള്ള ഈ അവസ്ഥയിൽ നിന്ന് പുറത്തു വരാൻ എളുപ്പമോ വേഗത്തിലുള്ളതോ ആയ ഒരു മാർഗവുമില്ല. സമീപഭാവിയിൽ ഒരു വലിയ ഭാഗം ഡച്ച് ജനതയെ വൈറസ് ബാധിക്കുക തന്നെ ചെയ്യും." ഒരു വശത്ത്, സാമ്പത്തിക ആഘാതതോടുള്ള തികച്ചും ആത്മാർത്ഥമായ ഭയം സർക്കാരുകളെ രാജ്യവ്യാപക പൂട്ടിയിടൽ എന്ന ഓപ്ഷനിൽ നിന്ന് പിന്തിരിപ്പുക്കുമ്പോൾ മറുവശത്ത്​, രോഗം പടരുന്നത് തടയാൻ സാമൂഹിക അകലം അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. പൂട്ടിയിടൽ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടം ഒരു സ്ഥിരമായ നഷ്ടമായേക്കാം എങ്കിലും, അതുണ്ടാക്കുന്ന പ്രതിസന്ധിയെ മറികടക്കാനായേക്കാം. കാരണം, സാധാരണ സാമ്പത്തിക പ്രതിസന്ധികളെ അപേക്ഷിച്ചു, അതിന്റെ ഉത്ഭവവും കാരണങ്ങളും വിദഗ്​ധർക്ക് മനസ്സിലാക്കാനും പരിഹരിക്കാനും താരതമ്യേനെ എളുപ്പമാണ്. ഒരു കാര്യം ഉറപ്പാണ്, വൈറസ് നമ്മളെ തേടിയെത്തും, ഒളിക്കാനിനി ഒരുപാടു മാളങ്ങളൊന്നും ബാക്കിയുണ്ടാവാൻ വഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news​Covid 19
News Summary - COVID 19 situation in Netherlands -Kerala News
Next Story