കോവിഡ് 19: സാമ്പിൾ പരിശോധന തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ
text_fieldsതിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അടിയന്തരസാഹചര്യം കണക്കിലെടുത്ത് തിരു വനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ സാമ്പിൾ പരിശോധനക്കുള് ള അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കൂടുതൽ സാമ്പിളുകൾ പരിശോധിക് കേണ്ട സാഹചര്യമുള്ളതിനാൽ കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. വിമാനത്താവളങ്ങളുള്ള മേഖലകളിൽ അനുമതി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കോഴിക്കോട്ട് ചൊവ്വാഴ്ചയും തിരുവനന്തപുരത്ത് ബുധനാഴ്ചയും പരിശോധന ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഇനി അനുമതി പ്രതീക്ഷിക്കുന്നത്.
വിമാനത്താവളങ്ങളിൽ ‘ഇടെപടൽ അധികാരം’ തേടി കേരളം
വിമാനത്താവളങ്ങളിലെ പ്രതിരോധ നിരീക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടലിനുള്ള അധികാരം കലക്ടർക്ക് നൽകണമെന്നും സംസ്ഥാനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്കാണ് വിമാനത്താവളങ്ങളുടെ നിയന്ത്രണം.
കോവിഡുമായി ബന്ധപ്പെട്ട തദ്ദേശീയമായ ഇടപെടലുകൾക്ക് കലക്ടർ ആവശ്യപ്പെട്ടാലും അനുമതി കിട്ടാൻ വൈകുന്നുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് കലക്ടർമാർക്ക് അധികാര പ്രാതിനിധ്യം നൽകണമെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായുള്ള കോൺഫറൻസിൽ ആേരാഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടത്.
പരീക്ഷകൾ മാറ്റൽ പരിഗണനയിൽ
ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആവശ്യമെങ്കിൽ മാറ്റിവെക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.കെ. ശൈലജ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന ഉന്നതതലയോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് സ്കൂളുകളിൽ പ്രത്യേക സൗകര്യമേർപ്പെടുത്തും. രോഗലക്ഷണങ്ങൾ പ്രകടമാകാത്തവർക്ക് മാത്രമാണിത്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
