കോവിഡ് 19: പരീക്ഷ ഹാളുകളിൽ നിയന്ത്രണം
text_fieldsകോഴിക്കോട്: പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യ മന്ത്രി കെ.കെ . ശൈലജയാണ് നിർദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്.
1. പരീക്ഷക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര് എന്ന രീതിയില്‍ ഇരുത്തണം.
2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്കെയില്‍ , റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവെക്കാന്‍ അനുവദിക്കരുത്.
3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക.
4. കുട്ടികള്‍ കഴിവതും കൂട്ടംകൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പോകണം.
5. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല.
6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.
എട്ടുപേർ പരീക്ഷ എഴുതിയത് െഎസൊലേഷൻ ക്ലാസ് മുറികളിൽ
തിരുവല്ല: കൊറോണ െൈവറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എട്ടു വിദ്യാർഥികൾ പ്രത്യേകമായി സജ്ജീകരിച്ച മുറികളിൽ പരീക്ഷ എഴുതി. ഇറ്റലിയിൽനിന്ന് എത്തിയവരുമായി സെക്കൻഡറി കോൺടാക്ടിലുള്ള കുട്ടികളാണ് ഇത്തരത്തിൽ പരീക്ഷ എഴുതിയത്. റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികളും ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ മൂന്നുകുട്ടികളുമാണ് പ്രത്യേക മുറിയിൽ പരീക്ഷ എഴുതിയത്.
എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചുകുട്ടികളിൽ രണ്ടുപേർ പ്ലസ് വൺ പരീക്ഷയും ഒരു കുട്ടി പ്ലസ് ടു പരീക്ഷയും രണ്ടു കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയുമാണ് എഴുതിയത്. ബഥനി സ്കൂളിൽ പ്രേത്യകമായി പരീക്ഷ എഴുതിയ മൂന്ന് പേരും എസ്.എസ്.എൽ.സിക്കാർ ആയിരുന്നു. ഇനിയുള്ള പരീക്ഷദിനങ്ങളിലും പ്രത്യേകമായി സജ്ജീകരിച്ച പരീക്ഷ ഹാളിലാകും ഈ കുട്ടികൾ പരീക്ഷ എഴുതുകയെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ. ശാന്തമ്മ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
