Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂന്തുറയിൽ ദ്രുത...

പൂന്തുറയിൽ ദ്രുത പ്രവർത്തന സംഘത്തി​െൻറ 24 മണിക്കൂർ സേവനം

text_fields
bookmark_border
പൂന്തുറയിൽ ദ്രുത പ്രവർത്തന സംഘത്തി​െൻറ 24 മണിക്കൂർ സേവനം
cancel

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധ ​പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി​​െൻറ ഭാഗമായി പൂന്ത​ുറയിൽ ക്വിക്ക്​ റെസ്​പോൺസ്​ ടീമിന് (​ദ്രുത പ്രവർത്തന സംഘം) രൂപം നൽകി. റവന്യൂ -പൊലീസ്​ -ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാകും ടീമി​​െൻറ പ്രവർത്തനമെന്ന്​ ജില്ല കലക്​ടർ ​േഡാ. നവജ്യോത്​ ഖോസെ അറിയിച്ചു. 

24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘത്തിന്​ തഹസിൽദാറും ഇൻഡിസൻറ്​ കമാൻഡറുമാകും നേതൃത്വം നൽകുക. രോഗവ്യാപനം രൂക്ഷമായ സ്​ഥലങ്ങളിലേക്ക​ുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണവും നിയന്ത്രണവും സംഘം നിരീക്ഷിക്കും. മൊബൈൽ മാവേലി സ്​റ്റോർ, മൊബൈൽ എ.ടി.എം എന്നിവ രാവിലെ പത്തുമുതൽ അഞ്ചുവ​െര പ്രവർത്തിക്കും.  

കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരെ പരിശോധനക്ക്​ വിധേയമാക്കും. പൊലീസ്​, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്​ സൗകര്യം തുടങ്ങിയവ 24 മണിക്കൂറും പ്രവർത്തിക്കും. പൂന്തുറയിൽ ഡ്യൂട്ടിചെയ്യുന്നവർക്ക്​ ആവശ്യമായ പൊലീസ്​ സംരക്ഷണം ഉറപ്പാക്കാൻ ജില്ല പൊലീസ്​ മേധാവിക്ക്​ നിർദേശം നൽകിയതായും കലക്​ടർ അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poonthuracovid 19
News Summary - Covid 19 Quick Respose team created Poonthura -Kerala news
Next Story