Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവിതം...

ജീവിതം ‘ക്വാറ​ൻറീനി’ലായവരുടെ കഥയുമായി ഹ്രസ്വചിത്രം

text_fields
bookmark_border
covid-19
cancel

മ​ല​പ്പു​റം: ‘‘കു​റ​ച്ച്​ ദി​വ​സം വീ​ട്ടി​ൽ മാ​ത്രം ഇ​രി​ക്കാ​ൻ പ​റ​ഞ്ഞ​​പ്പോ​ൾ വ​ലി​യ പ്ര​യാ​സ​മാ​യ​ല്ല േ. ജീ​വി​ത​കാ​ലം മു​ഴു​​വ​ൻ ‘ക്വാ​റ​​ൻ​റീ​നി​ൽ ക​ഴി​യു​ന്ന കു​റേ പേ​രു​ണ്ട്. എ​ന്നെ​പ്പോ​ലെ ല​ക്ഷ​ക്ക​ണ​ക ്കി​ന്​ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും. അ​വ​രെ​പ്പ​റ്റി നി​ങ്ങ​ൾ​ക്ക​റി​​യു​മോ?. വീ​ടി​​െൻറ നാ​ല്​ ചു​മ​രി​നു​ള്ളി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന ഞ​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ നി​ങ്ങ​ൾ​ക്ക​റി​യോ’’. മ​ല​പ്പു​റം പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘മു​റി​കൂ​ട്ടി’ ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി വീ​ൽ​ചെ​യ​റി​ലി​രു​ന്ന്​ നാ​ട്ടു​കാ​രോ​ട്​ പ​റ​യു​ന്ന വാ​ക്കു​ക​ൾ.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ച്ച്​ ദി​വ​സം​ വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ തി​ടു​ക്കം​കൂ​ട്ടു​​ന്ന​വ​ർ​ക്ക്​ മു​ന്നി​ൽ​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ വേ​ദ​ന തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ്​ ചി​ത്രം. മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ത​​െൻറ മ​ക​​​​െൻറ ജീ​വി​ത​മാ​ണ്​ ലോ​ക്​​ ഡൗ​ണു​മാ​യി ചേ​ർ​ത്ത്​ ഇ​ഖ്​​ബാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വീ​ടി​ന​ക​ത്ത് മ​ര​വി​ച്ച മ​ന​സ്സു​മാ​യി കി​ട​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഒ​രു​പാ​ട് കു​ട്ടി​ക​ളു​ടെ ജീ​വി​തം ഇ​തി​ലൂ​ടെ പ​റ​യു​ന്നു.

ലോ​ക്​​ ഡൗ​ൺ കാ​ല​ത്ത്​ പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങാ​ൻ വെ​മ്പ​ൽ​കൊ​ള്ളു​ന്ന ഒ​രു​കൂ​ട്ടം ആ​ളു​ക​ളെ​യാ​ണ്​​ ചി​ത്ര​ത്തി​​െൻറ തു​ട​ക്ക​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​െ​ട പൊ​ലീ​സി​​െൻറ അ​ടി​കി​ട്ടി വീ​ട്ടി​ലേ​ക്ക്​ ഓ​ടി​വ​രു​ന്ന നാ​ട്ടു​കാ​രോ​ട്​ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി പ​റ​യു​ന്ന വാ​ക്കു​ക​ളാ​ണ്​ ചി​ത്ര​െ​ത്ത അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ​ത്​ ഇ​ഖ്​​ബാ​ലി​​െൻറ മ​ക​നും കോ​ഴി​ക്കോ​ട്​ ജെ.​ഡി.​ടി ഇ​സ്​​ലാം ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ അ​മ​ൽ ഇ​ഖ്​​ബാ​ലാ​ണ്​. ക​ഴി​ഞ്ഞ വ​ർ​ഷം മ​സ്ക​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര യു.​എ​ൻ മോ​ഡ​ൽ അ​സം​ബ്ലി​യി​ൽ ഔ​ട്ട്​​സ്​​റ്റാ​ൻ​ഡി​ങ്​ ഡി​പ്ലോ​മ​സി അ​വാ​ർ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​യാ​ണ്​ അ​മ​ൽ. അ​മ​ലി​നൊ​പ്പം സ്വ​ന്തം നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ്​ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ‘അ​മ​ൽ ഇ​ൻ​സ്​​പ​യേ​ഴ്​​സ്​’ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​ണ്​ റി​ലീ​സ്​ ചെ​യ്​​ത​ത്. ലിങ്ക്​: https://youtu.be/Y9bv0Oj17hc.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshort filimcovid 19
News Summary - Covid 19 quarntine-Kerala news
Next Story