Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആറ്റംബോംബി​െൻറ...

‘ആറ്റംബോംബി​െൻറ പേരിലായാലും ഈ പൊലീസ്​ അഴിഞ്ഞാട്ടത്തിന്​ കൈയടിക്കാനാവില്ല’

text_fields
bookmark_border
‘ആറ്റംബോംബി​െൻറ പേരിലായാലും ഈ പൊലീസ്​ അഴിഞ്ഞാട്ടത്തിന്​ കൈയടിക്കാനാവില്ല’
cancel

കോഴിക്കോട്​: പഴവും മരുന്നും വാങ്ങാൻ പോയ യുവാവിനെ പാരിപ്പള്ളി സി.ഐ സിനിമാസ്​റ്റൈലിൽ അറസ്​റ്റ്​ ചെയ്​ത്​, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ശ്രീജിത്​ പെരുമന. ചാനലി​​െൻറ മൈക്കും യൂണിഫോമിൽ കുത്തിവെച്ച് പൊലീസ്​ ചെയ്​തത്​ പൊലീസിങ്ങല്ല​. ആറ്റംബോംബി​​െൻറ പേരിലായാൽ പോലും ഈ​ അഴിഞ്ഞാട്ടത്തിന്​ കൈയടിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

കേന്ദ്ര സർക്കാർ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം പുറപ്പെടുവിച്ച ലോക്ക് ഡൗണിൽ അവശ്യ സർവിസുകൾക്കായി സ്വകാര്യ വാഹനത്തിൽ കടകളിൽ എത്താമെന്ന്​ കൃത്യമായ പറയുന്നുണ്ട്. ആ വിദ്യാർത്ഥി വന്നത് ഒറ്റയ്ക്കാണ്, ആവശ്യസാധനമായ പഴവും മരുന്നും മേടിക്കാനാണ്, നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയിട്ടില്ല. ക്യാമറയ്ക്ക് മുൻപിൽ നിരായുധനായി കൈകൂപ്പി കരയുന്ന വിദ്യാർഥിയെ കഴുത്തിനു കുത്തിപ്പിടിച്ച് തീവ്രവാദിയെ പോലെയാണ്​ വലിച്ചു പൊലീസ് ജീപ്പിൽ കയറ്റിയത്​. ശേഷം ഞെളിഞ്ഞുനിന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഈ ഇടപാടി​​െൻറ പേര് പൊലീസിങ്​ എന്നല്ല. അറസ്റ്റ് ചെയ്യപ്പെട്ടത് ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ വിളിച്ചറിയിക്കുക എന്നത് ഡി.കെ ബസു കേസിലെ സുപ്രീംകോടതി നിർദേശമാണ്. അതുപോലും അനുവദിച്ചിട്ടില്ല.

മഹാമാരിയെ തടയാൻ ജനങ്ങളെ ബോധവത്കരിച്ച്, മാന്യതയോടെ തിരികെ അയക്കുന്ന പൊലീസുകാർക്കിടയിലെ ഷോ ഓഫുകാരാണ് ഇത്തരക്കാർ. ഇന്ന് കണ്ടതിൽവെച്ച് ഏറ്റവും അശ്ലീലമായതും മനുഷ്യവകാശ ലംഘനം നടന്നതുമായ ദൃശ്യമാണിത്​. ആ പയ്യൻ ഉടൻ മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിൻറ്​ അതോറിറ്റിക്കും പരാതി നൽകണമെന്നും ശ്രീജിത്​ ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

വിദേശത്ത് നിന്നെത്തിയ സബ്കലക്റ്റർ മുങ്ങി. പക്ഷെ ഇവിടെ ഇപ്പോഴും പോരാട്ടം കൊറോണയ്ക്കെതിരെയല്ല, ജനങ്ങളുടെ നെഞ്ചത്തേക്കാണ്. ചെയ്തത് കുറ്റകൃത്യമാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത്, വാഹനവും കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിടേണ്ട സംഭവത്തിൽ ക്യാമറയ്ക്ക് മുന്നിൽ കമ്മീഷണർ സിനിമ കളിക്കരുത്​. ആത്മാഭിമാനം എന്നൊന്നുണ്ട് മനുഷ്യർക്ക്, മരണത്തിലും മുകളിലാണ് അതിന്റെ സ്ഥാനം. അത് സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ദൗത്യം. പ്രകോപനമുണ്ടാക്കി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, കൃത്യനിർവഹണം തടസപ്പെടുത്തുമ്പോൾ മാത്രമാണ് പൊലീസിന് കായികബലം ഉപയോഗിക്കാനുള്ള അധികാരം. കൊറോണയുടെ പേരിലല്ല ആറ്റംബോംബി​​െൻറ പേരിലായാലും പൊലീസി​​െൻറ ഈ അഴിഞ്ഞാട്ടത്തിനും തോന്ന്യാസത്തിനും കൈയ്യടിക്കാൻ തത്ക്കാലം സൗകര്യമില്ല -ശ്രീജിത്ത്​ പെരുമന അഭിപ്രായപ്പെട്ടു.

Show Full Article
TAGS:covid 19 police raj adv. sreejith perumana parippally police 
News Summary - covid 19: Police raj cannot be allowed -adv. sreejith perumana
Next Story