Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യ മാർക്കറ്റിൽ...

മത്സ്യ മാർക്കറ്റിൽ കോവിഡ്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരം 

text_fields
bookmark_border
covid-19.jpg
cancel

പട്ടാമ്പി: നഗരസഭ മത്സ്യ മാർക്കറ്റിൽ കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുമായി സമ്പർക്കത്തിലേർപ്പെട്ടതായി സംശയിക്കു​ന്നവർക്ക്​ ശനിയാഴ്ച ആൻറിജൻ ടെസ്റ്റ് നടത്തി. ഗണ്യമായ തോതിൽ രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക വിവരം. ടൗണിലെ മുഴുവൻ കടകളും അടച്ചു. 

കോവിഡ് പോസിറ്റീവാകുന്ന ഗുരുതരമായ സാഹചര്യത്തിൽ പട്ടാമ്പിയിൽ 1000 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻറർ ആരംഭിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളജിലെ ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന സയൻസ് ബ്ലോക്കാണ് ആദ്യഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻറർ ആക്കി മാറ്റുന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന്​ 30 ലക്ഷം രൂപ അനുവദിച്ചു. ആവശ്യമായാൽ തുടർന്ന് എല്ലാ പഞ്ചായത്തുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മ​െൻറ് സ​െൻററുകൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. വൈകീട്ട് നടക്കുന്ന സർവകക്ഷി യോഗം സ്ഥിതി വിലയിരുത്തി നടപടികൾ ആവിഷ്കരിക്കും.

പട്ടാമ്പി കോളജ് വനിത ഹോസ്റ്റലാണ്​ ആദ്യഘട്ടമായി ട്രീറ്റ്​മ​െൻറ്​ സ​െൻറർ ആക്കുന്നത്​. ഇവിടെ 100 കിടക്കകൾ ഒരുക്കും. സയൻസ് ബ്ലോക്കിൽ വെള്ളവും വൈദ്യുതിയും എത്തിക്കേണ്ടതുണ്ട്. വാട്ടർ കണക്ഷൻ ഉടൻ നൽകുമെന്ന് നഗരസഭ അധ്യക്ഷൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു. വൈദ്യുത കണക്ഷൻ എത്തിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാൽ സ​െൻറർ ഉടൻ ഒരുക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടതായി മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspattambimalayalam newscorona viruscovid 19
News Summary - covid 19 in pattambi fish market; critical condition -india news
Next Story