Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോ​ഗി​ക​ളു​ടെ...

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന

text_fields
bookmark_border
രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന. ബു​ധ​നാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 24 പേ​രി​ൽ ഏ​ഴു​പേ​രും പാ​ല​ക്കാ​ട്ടാ​ണ്. മ​ല​പ്പു​റ​ത്ത്​ നാ​ലും ക​ണ്ണൂ​രി​ൽ മൂ​ന്നും പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ര​ണ്ടു​വീ​ത​വും കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒാ​േ​രാ​രു​ത്ത​രു​മാ​ണു​ള്ള​ത്. ഇ​വ​രി​ൽ 12 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ട്ടു​പേ​ർ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നും മൂ​ന്നു​പേ​ർ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നും വ​ന്ന​വ​രാ​ണ്. ക​ണ്ണൂ​രി​ൽ ഒ​രാ​ൾ​ക്ക്​ സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്​ രോ​ഗ​ബാ​ധ.

ചി​കി​ത്സ​യി​ലി​രു​ന്ന അ​ഞ്ചു​പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി. തൃ​ശൂ​രി​ൽ ര​ണ്ടു​പേ​രു​ടെ​യും ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഒാ​രോ​രു​ത്ത​രു​ടെ​യും ഫ​ല​മാ​ണ്​ ബു​ധ​നാ​ഴ്​​ച നെ​ഗ​റ്റി​വാ​യ​ത്. സം​സ്ഥാ​ന​ത്ത്​ ഇ​തു​വ​രെ 666 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 161 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 74,398 പേ​രി​ൽ 73,865 പേ​ർ വീ​ടു​ക​ളി​ലും 533 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ബു​ധ​നാ​ഴ്​​ച 156 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ 48,543 സാ​മ്പി​ക​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തി​ൽ 46,996 ഫ​ലം നെ​ഗ​റ്റി​വാ​ണ്. 
മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച 6,090 സാ​മ്പി​ളു​ക​ളി​ൽ 5,828 എ​ണ്ണം നെ​ഗ​റ്റി​വാ​ണ്. ബു​ധ​നാ​ഴ്​​ച സം​സ്ഥാ​ന​ത്ത്​ പു​തി​യ ഹോ​ട്​​സ്​​പോ​ട്ടു​ക​ൾ ഇ​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Covid 19 patient-kerala news
Next Story