Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: തബ്​ലീഗ്...

കോവിഡ്​: തബ്​ലീഗ് സ​ംഗമത്തിൽ പ​ങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത്​ പേരുടെ ഫലം നെഗറ്റീവ്​

text_fields
bookmark_border
കോവിഡ്​: തബ്​ലീഗ് സ​ംഗമത്തിൽ പ​ങ്കെടുത്ത പത്തനംതിട്ടയിലെ ഒമ്പത്​ പേരുടെ ഫലം നെഗറ്റീവ്​
cancel

പത്തനംതിട്ട: നിസാമുദ്ദീനിലെ മർകസ്​ പള്ളിയിൽ നടന്ന തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത പത്തനംതിട്ട സ്വദേശികളുടെ സാമ്പ്​ൾ പരിശോധിച്ചതിൽ ഒമ്പതു പേരുടെ ഫലം നെഗറ്റീവ്​. ജില്ലയിൽനിന്ന്​ ആകെ 26 പേർ പ​ങ്കെടുത്തതായാണ്​ കണ്ടെത്തിയത്​. ഇതിൽ 13 പേരുടെ സാമ്പ്​ളുകളാണ്​ പരിശോധനക്കയച്ചിരു​ന്നതെന്ന്​ ജില്ല കലക്​ടർ പി.ബി. നൂഹ്​ അറിയിച്ചു.

അതേസമയം, പെരുന്നാട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നയാളുടെ പിതാവ്​ മരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നതായും കോവിഡ്​ ലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നുമാണ്​ വിവരം.

എന്നാൽ, അദ്ദേഹത്തിന്​ കോവിഡ്​ ബാധയുണ്ടായിരുന്നോ എന്ന്​ അറിയാനായി രക്ത, സ്രവ സാമ്പ്​ളുകൾ പരിശോധനക്കയച്ചിട്ടുണ്ട്​. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ്​ സാമ്പ്​ൾ പരി​േശാധനക്കയച്ചതെന്ന്​ ജില്ലാ കലക്​ടർ അറിയിച്ചു.

Show Full Article
TAGS:covid 19 pathanamtitta covid negative kerala news malayalam news 
News Summary - covid 19: pathanamtitta nine case negative -kerala news
Next Story