പത്തനംതിട്ടയിൽ രോഗവ്യാപനം വരുതിയിൽ
text_fieldsപത്തനംതിട്ട: കോവിഡ് ബാധിതരെയും സംശയിക്കുന്നവരെയും വീടുകളിൽ തടഞ്ഞുനിർത്തുന് നതിൽ വിജയിച്ചതോടെ രോഗവ്യാപനം വരുതിയിലായതായി ആരോഗ്യ വകുപ്പ്. പരിശോധനക്ക് അ യച്ച സാമ്പിളുകളുടെ ഫലത്തിനായുള്ള കാത്തിരിപ്പും നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തലുമാണ് തുടരുന്നത്. ഇതോടെ ഭീതിജനകമായ സ്ഥിതിവിശേഷത്തിന് അയ വുവരുന്നു. രോഗസാധ്യത സംശയിക്കുന്നവരെയെല്ലാം വീടുകളിൽ തടുത്തുനിർത്തിയതോടെ പൊതു ഇടങ്ങളിൽനിന്ന് രോഗം ബാധിക്കുന്നതിനുള്ള സാധ്യത ഗണ്യമായി കുറഞ്ഞു.
എന്നിരുന്നാലും ജനങ്ങൾക്കിടയിൽ ഭീതി തുടരുന്നു. നിരത്തുകളും ബസുകളും വിജനമാണ്. സ്വകാര്യ ബസുകൾ സർവിസ് വെട്ടിക്കുറച്ചു. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി രോഗലക്ഷണമുണ്ടെങ്കിൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുന്ന രീതിയാണ് നടന്നുവരുന്നത്. റാന്നിയിൽ രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധെപ്പട്ട 165 പേരാണുള്ളത്.
ഇവരുമായി ബന്ധപ്പെട്ട 969 പേരെ കണ്ടെത്തുകയും അവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയുമാണ്. ആദ്യ 165 പേരിൽ ഇതുവരെ പുറത്തുവന്ന പരിശോധനഫലമെല്ലാം നെഗറ്റിവാണെന്നത് ആശ്വാസം പകരുന്നു.പ്രൈമറി, സെക്കൻഡറി കോണ്ടാക്ടിലുള്ള ആരെങ്കിലും ഇനിയും കണ്ടെത്താതെയുണ്ടോ എന്ന ആശങ്കയുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ള 969 പേരിൽ പനിയുണ്ടെന്ന് കണ്ടെത്തുന്നവരെ ഐസോലേഷൻ വാർഡുകളിലേക്ക് മാറ്റുന്നുണ്ട്.
ഹൈറിസ്ക് വിഭാഗത്തിൽപെട്ട 165 പേരില്‍ അഞ്ചുപേരുടെ റൂട്ട് മാപ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ഇവര്‍ സഞ്ചരിച്ച പൊതുസ്ഥലങ്ങളിലെ റൂട്ട് മാപ് പുറത്തുവിടും. അതോടെ നീരീക്ഷണത്തിലാക്കേണ്ടവരുടെ പട്ടിക വലുതാകും. അങ്ങനെവന്നാൽ കൂടുതൽ സങ്കീർണമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും. പുതിയ ഫലങ്ങൾ പുറത്തുവരുന്നതിനെ ആശ്രയിച്ചാണ് പത്തനംതിട്ട ജില്ല എത്രത്തോളം മുക്തമാകുമെന്ന് അനുമാനിക്കാനാവുക.
മീനമാസ പൂജകൾക്ക് ശബരിമലയിൽ വെള്ളിയാഴ്ച നടതുറക്കും. തീർഥാടകർ എത്തരുതെന്നാണ് അധികൃതരുടെ നിർദേശം. ജില്ലയിൽ ഭീതിജനകമായ സ്ഥിതിവിശേഷം ഇല്ലെന്ന് കലക്ടർ പി.ബി. നൂഹ് പറഞ്ഞു. എന്നിരുന്നാലും ആളുകൾ ജില്ലയിലേക്ക് വരുന്നതും ജില്ലയിലുള്ളവർ പുറത്തേക്ക് പോകുന്നതും ആശാവഹമെല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
