Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2020 12:25 PM IST Updated On
date_range 4 April 2020 12:25 PM ISTകോവിഡ് 19: പാനൂർ സ്വദേശി സൗദിയിൽ മരിച്ചതായി വിവരം
text_fieldsbookmark_border
പാനൂർ: മലയാളി യുവാവ് കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചതായി വിവരം. പാനൂർ മേലെപൂക്കോം ഇരഞ്ഞിക്കുളങ്ങര ബൈത്തുസാറയിൽ മമ്മു- ഫൗസിയ ദമ്പതികളുടെ മകൻ ഷബ്നാസ് (29) ആണ് മദീനയിലെ ജർമൻ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്.
ജനുവരി അഞ്ചിന് വിവാഹിതനായ ഷബ്നാസ് ജോലി ആവശ്യാർഥം വിദേശത്തേക്ക് പോയതായിരുന്നു. മൃതദേഹം അവിടെ തന്നെ സംസ്കരിക്കുമെന്നാണ് സൂചന.
ഭാര്യ: ഷഹനാസ്. സഹോദരങ്ങൾ: ഷബീർ, ഷബാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
