13 ജില്ലകളിലും വൈറസ് വകഭേദം
text_fieldsസ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനതികമാറ്റം വന്ന തീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിധ്യം. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനു മുമ്പ് ശേഖരിച്ച സാമ്പ്ൾ ഫലമാണ് സർക്കാറിന് ലഭിച്ചത്. വോട്ടെടുപ്പിനു ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനതികമാറ്റം വന്ന വൈറസ് തന്നെ എന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് വകഭേദ വൈറസ് 13 ജില്ലകളിലും കണ്ടെത്തി. ഇത് കൂടുതലും കണ്ണൂര്‍ ജില്ലയിലാണ് -75 ശതമാനം. വയനാട്, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലും 50 ശതമാനത്തിന് മുകളിലാണ് യു.കെ വകഭേദം വന്ന വൈറസുകൾ. ഈ വൈറസുകൾക്ക് വ്യാപനശേഷി കൂടുതലാണ്. ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കൂടുതല്‍ പാലക്കാട് ജില്ലയിലാണ് -21.43 ശതമാനം. കാസർകോട്, വയനാട് ജില്ലകളിലും ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തി. ഇന്ത്യന്‍ വകഭേദ വൈറസ് അഥവ മഹാരാഷ്ട്ര വകഭേദം കൂടുതൽ കോട്ടയം ജില്ലയിൽ കണ്ടെത്തി. 19.05 ശതമാനം. ഏറ്റവും കൂടുതൽ അപകടകാരികളായ വൈറസ് വകഭേദം ഇതാണ്.
ജനിതകമാറ്റ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത് കഴിഞ്ഞ മാസത്തിനിടെയാണ്. ഫെബ്രുവരിയില്‍ കേരളത്തിലുണ്ടായിരുന്നത് ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു. ഇന്ത്യൻ, ആഫ്രിക്കന്‍ വകഭേദങ്ങള്‍ മാർച്ചിലാണ് സംസ്ഥാനത്തെത്തിയത്. ഡൽഹി, കർണാടക, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം 10 സംസ്ഥാനങ്ങളിൽ നേരത്തേ തന്നെ ഇരട്ട ജനിതക മാറ്റം സ്ഥിരീകരിച്ചിരുന്നു. കോവിഡിെൻറ വ്യാപന തീവ്രതയും വൈറസിെൻറ ജനിതകവകഭേദവും തമ്മിൽ ബന്ധമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും പറയുന്നത്. ഐ.ജി.ഐ.ബി ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിനുവേണ്ടി പഠനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

