Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുതലുണ്ടോ ഈ...

കരുതലുണ്ടോ ഈ യാത്രക്ക്​

text_fields
bookmark_border
ksrtc
cancel

തൊടുപുഴ: ജില്ലയില്‍നിന്ന്​ നാട്ടിലേക്ക് പോകുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് യാത്രയാക്കുന്നത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്. തൊടുപുഴയിലെ മിനി സിവില്‍ സ്​റ്റേഷനുമുന്നില്‍നിന്ന് പുറപ്പെടാനെത്തിയ തൊഴിലാളികള്‍ സമൂഹ അകലം പാലിക്കാതെയാണ്​ കൂട്ടംകൂടി എത്തുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും മറ്റ് അധികൃതരും സ്ഥലത്തില്ലാത്തതും ആശങ്കക്കിടയാക്കുന്നു.

 ജില്ലയില്‍ താമസിക്കുന്ന രണ്ടായിരത്തോളം തൊഴിലാളികളാണ് ഇതുവരെ നാട്ടിലേക്ക് പോയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവരെ തൊടുപുഴ മിനി സിവില്‍ സ്​റ്റേഷന് മുന്നിലെത്തിച്ച് ഇവിടെനിന്ന്​ കെ.എസ്.ആര്‍.ടി.സി ബസിലാണ് ആലുവ റെയില്‍വേ സ്​റ്റേഷനിലെത്തിക്കുന്നത്. എന്നാല്‍, സമൂഹ അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ഇവിടെ തൊഴിലാളികള്‍ കൂട്ടംകൂടുകയാണ്. പരസ്പര സമ്പര്‍ക്കവും പുലര്‍ത്തുന്നുണ്ട്. റവന്യൂവകുപ്പ് അധികൃതരാണ് ഇവരുടെ പട്ടിക വായിച്ച് ബസില്‍ കയറ്റുന്നത്. ഈ സമയം ഇവിടെ തിക്കും തിരക്കുമാകും. വിരലിലെണ്ണാവുന്ന എണ്ണം മാത്രമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. 

തൊഴിലാളികളെ ബസ് ​സ്​റ്റാൻഡിൽ ഇറക്കിവിട്ടതായി ആക്ഷേപം  
അടിമാലി: കോവിഡ്​ ആശങ്ക നിലനിൽക്കെ അന്തർ സംസ്ഥാന തൊഴിലാളികളെ അടിമാലി ബസ്​ സ്​റ്റാൻഡിൽ കൂട്ടത്തോടെ ഇറക്കി വിട്ടതായി ആക്ഷേപം. ശനിയാഴ്ച പുലർച്ച അഞ്ചിന്​ രണ്ട്​ കെ.എസ്.ആർ.ടി.സി ബസിൽ 100ന് മുകളിൽ തൊഴിലാളികളെയാണ് ആലുവയിൽനിന്ന്​ അടിമാലിയിൽ എത്തിയത്​. 

ട്രെയിനിൽ സ്വദേശത്തേക്ക് പോകാനായി ആലുവയിൽ എത്തിയ ഇവർ അടിമാലയിലേക്ക്​ മടങ്ങുകയായിരുന്നു. സമൂഹ അകലം പാലിക്കാതെയും മുഖാവരണം ഇല്ലാതെയും ഇവർ ബസ്​ സ്​റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞു. ഇത് ജനങ്ങളിൽ ആശങ്ക ഉളവാക്കി. രാവിലെ പൊലീസ്​, ആരോഗ്യവകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും ഇവർ തിരിഞ്ഞുനോക്കിയില്ലെന്നാണ്​ ആക്ഷേപം. ഒടുവിൽ ഉന്നത പൊലീസ്​, റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ച​തോടെ ഉച്ചക്ക്​ 12ന്​ അടിമാലി എസ്.ഐ ശിവലാലി​​െൻറ നേതൃത്വത്തിലെത്തിയ പൊലീസ്​​ ഇവരെ സ്​റ്റാൻഡിൽനിന്ന് മാറ്റി വാഹനത്തിൽ പറഞ്ഞയച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMigrant workers
News Summary - Covid 19 migrant worker travel-Kerala news
Next Story