ചൂഷണത്തിനും ഭീതിക്കുമിടയിൽ മലയാളി നഴ്സുമാർ
text_fieldsമുംബൈ: ആശുപത്രി അധികൃതരുടെ ചൂഷണത്തിനും കോവിഡ് ഭീതിക്കുമിടയിൽ മുംബൈയിലെ മലയാ ളി നഴ്സുമാർ. കേരള സർക്കാറിെൻറയും മാധ്യമങ്ങളുടെയും ഇടപെടൽ ആവശ്യപ്പെട്ട് ജസ് ലോക് ആശുപത്രിയിലെ നഴ്സുമാരാണ് രംഗത്തുവന്നത്. എന്നാൽ, ഇവർ പേരുവിവരങ്ങൾ വെളി പ്പെടുത്താൻ തയാറായിട്ടില്ല.
മൂന്ന് ഹോസ്റ്റലുകളിലായി താമസിക്കുന്ന മലയാളികളടക്കമുള്ള 225ഒാളം പേരിൽ 26 നഴ്സുമാർക്ക് കോവിഡ് ബാധിച്ചതായാണ് അധികൃതർ പറയുന്നത്. ന്നാൽ, ഈ കണക്കുകളിൽ വിശ്വാസമില്ലെന്ന് നഴ്സുമാർ പറഞ്ഞു. കൃത്യമായി പരിശോധിക്കുകയോ പരിശോധന ഫലം രേഖാമൂലം നൽകുകയോ ചെയ്യുന്നില്ലെന്നാണ് പരാതി.
രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ജോലിക്ക് നിർബന്ധിക്കുന്നതായും ആരോപണമുണ്ട്. ജോലിക്ക് എത്തിയവർക്കാകട്ടെ പ്രതിഷേധത്തെ തുടർന്നു മാത്രമാണ് വ്യക്തിസുരക്ഷ (പി.പി.ഇ) കിറ്റ് നൽകിയത്.
രോഗമില്ലെന്ന് അധികൃതർ പറയുമ്പോഴും രോഗ വാഹകരായി വൈറസ് പരത്താനിടയാകുമെന്ന് നഴ്സുമാർ ഭയപ്പെടുന്നു. സമ്പർക്ക വിലക്കിൽ കഴിയണമെന്നാണ് ഇവരുടെ ആവശ്യം.
സമ്പർക്ക വിലക്കിലുള്ളവർതന്നെ ഹോസ്റ്റലിലെ ശുചീകരണ ജോലികളും ചെയ്യേണ്ട ഗതികേടിലാണെന്ന് ഇവർ ആരോപിക്കുന്നു. നല്ല ഭക്ഷണവും ലഭ്യമാക്കുന്നില്ല.
സമ്പർക്ക വിലക്കിലാക്കാൻ ഹോസ്റ്റലിൽനിന്ന് ഹോട്ടലുകളിലേക്ക് മാറ്റിയവരെ പിന്നീട് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ഇറക്കിവിട്ടതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
