‘സൂര്യൻ ഉദിക്കുക തന്നെ ചെയ്യും’
text_fieldsലോക് ഡൗൺ എന്ന പുതിയ അനുഭവം അനുഭവിക്കുകയാണ് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. മു ഹമ്മദ്. തിരക്കുകളിൽ നിന്നൊഴിഞ്ഞ്, വീട്ടിനുള്ളിലെ ജീവിതത്തിലാണ് അദ്ദേഹം. പ്രാർഥന യും നടപ്പും കൃഷിയും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കലിനുമൊപ്പം, ഭാവിയെ ക്കുറിച്ചുള്ള ആസൂത്രണത്തിനും സമയം കണ്ടെത്തുന്നു.
ലോക്ഡൗൺ കഴിഞ്ഞുള്ള മാന്ദ്യകാലത്ത് എല്ലാം ആവശ്യത്തിന് എന്ന മനോഭാവത്തിലേെക്കത്തിയാലേ, മുന്നോട്ടുള്ള യാത്ര സുഗമമാവൂ എന്ന് അദ്ദേഹം പറയുന്നു. വരാൻ പോകുന്നത് മാന്ദ്യകാലമാണെന്നത് ഉറപ്പാണ്. അതിനാൽ സർക്കാറിെൻറ വരുമാനം കൂട്ടുക എന്നത് പരമപ്രധാനമാണ്. നികുതി പിരിവ് ഉൗർജിതമാക്കുക എന്നതാണ് വരുമാനവർധനവിനുള്ള മാർഗം.
വരുമാനം കൂടിയെങ്കിലേ, അടിസ്ഥാന സൗകര്യ വികസനം സാധ്യമാവൂ. അതിനാൽ നികുതി അടയ്ക്കുക എന്നത് പ്രധാനമാണ്. അതിന് അമിതനികുതി കുറച്ച്, അടയ്ക്കാവുന്ന നികുതി ചുമത്തുകയും ഇൗടാക്കുകയും ചെയ്യുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. നികുതികൊടുക്കണമെന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. അത്തരത്തിലുള്ള ബോധവത്കരണം നടത്തണം. അതുപോലെ എല്ലാ കള്ളക്കച്ചവടങ്ങളും നിർമാർജനം ചെയ്യണം.
‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലെ ‘മെയ്ക്ക് ഇൻ കേരള’യും വേണം. ഇൗ പ്രതിസന്ധിയെ നാം അതിജീവിക്കുക തന്നെ ചെയ്യും. സൂര്യൻ അസ്തമിക്കുക മാത്രമല്ല, ഉദിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.