കോവിഡ് 19: കുവൈത്ത് യാത്രക്കാരെ തിരിച്ചിറക്കി
text_fieldsമട്ടന്നൂര്: കോവിഡ് ഭീതിയെ തുടര്ന്ന് കണ്ണൂർ വിമാനത്താവളത്തിൽ വിമാനം വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ 6.30ന് കുവൈത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ബഹ്റൈനിലേക്ക് വഴിതിരിച്ചുവിട്ടത്.
കുവൈത്ത് യാത്രക്കാരെ വിമാനത്താവളത്തില് തിരിച്ചിറക്കി. കോവിഡ് ഭീതിയെ തുടര്ന്ന് കുവൈത്ത് സര്ക്കാറിെൻറ നിര്ദേശപ്രകാരമാണ് വിമാനം കുവൈത്തിലേക്ക് പറക്കാതിരുന്നതെന്നറിയുന്നു. കണ്ണൂർ വിമാനത്താവളത്തിൽ മുഴുവന് യാത്രക്കാരെയും പരിശോധനക്ക് വിധേയരാക്കിയിരുന്നുവെങ്കിലും ആർക്കും രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ല.
ഇന്ത്യ ഉൾപ്പെെട കോവിഡ് ബാധിത രാജ്യങ്ങളില്നിന്നുമുള്ള യാത്രികര്ക്ക് കര്ശന നിയന്ത്രണമാണ് കുവൈത്ത് ഏര്പ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
