Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ 70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

text_fields
bookmark_border

​കോഴിക്കോട്​: കോവിഡ്​ മുൻകരുതലിൻെറ ഭാഗമായി കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്​ടർമാരടക്കം 70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന്​ നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. 

ഗൈ​നക്കേളജി ഡോക്​ടർമാർക്കും സർജൻമാർക്കും പുറമെ ജനറൽ സർജൻമാരും ഡോക്​ടർമാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥികളും നഴ്​സുമാരും പട്ടികയിൽ ഉൾപ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്​ച പരിശോധനക്ക്​ അയക്കും. 

മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്​ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ്​ വിവരം. പ്രസവത്തെ തുടർന്ന്​ മേയ്​ 24നാണ്​ മെഡിക്കൽ കോളജിൽ യുവതിയെ പ്രവേശിക്കുന്നത്​. ജൂൺ രണ്ടിന്​ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്യുകയായിരുന്നു. എവിടെ നിന്നാണ്​ യുവതിക്ക്​ കോവിഡ്​ ബാധിച്ചതെന്ന്​ വ്യക്തമല്ല. 

Latest Video;


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Kozhikode Medical College Health Workers Quarantined -Kerala news
Next Story