Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്തെ രോഗി...

കൊല്ലത്തെ രോഗി എത്തിയ മൂന്ന്​ ആശുപത്രികളും ഒരു ലാബും അടച്ചു

text_fields
bookmark_border
കൊല്ലത്തെ രോഗി എത്തിയ മൂന്ന്​ ആശുപത്രികളും ഒരു ലാബും അടച്ചു
cancel

കൊല്ലം: കോവിഡ്​ ബാധിതൻ ആദ്യം എത്തിയ കൊല്ലത്തെ മൂന്ന്​ ആശ​ുപത്രികളും ഒരു ലാബും അടച്ചു. രോഗി കൊല്ലത്തെത്തിയ ശേഷം സന്ദർശിച്ച രണ്ടു സ്വകാര്യ ആശുപത്രികളും പി.എച്ച്​.സിയും ലാബുമാണ്​ അടച്ചത്​.

രോഗബാധിതനൊപ്പം വിമാനത്തിൽ വന്നവരുടെ പട്ടിക ജില്ല ഭരണകൂടം പുറത്തിറക്കി. ഇതിൽ 25 പേർ കൊല്ലം ജില്ലക്കാരാണ്​. രോഗിയുമായി അടുത്തിടപഴകിയ മുപ്പതോളംപേരെ കർശന നിരീക്ഷണത്തിലാക്കി. പത്തുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ഒരു ഓ​​ട്ടോ ഡ്രൈവറും ഉൾപ്പെടുന്നു.

മാർച്ച്​ 18നാണ്​ ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്​. അവിടെനിന്നും ഒരു ചായക്കടയിലെത്തിയിരുന്നു. അവിടെയെത്തിയവരെയും ചായക്കടയിലുണ്ടായിരുന്നവരെയും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്​. ഓ​​ട്ടോറിക്ഷയിൽ തമ്പാനൂരിലെത്തി അവിടെനിന്നും കെ.എസ്​.ആർ.ടി.സി ബസിലാണ്​ കൊല്ലത്ത്​ എത്തിയത്​. അവിടെനിന്നും വീണ്ടും ഓ​ട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു.

ഇവിടെനിന്നും മൂന്നു ആശുപത്രികളിലാണ്​ ഇദ്ദേഹം പരിശോധനക്കായി എത്തിയത്​. ആശുപത്രിയിൽ ഈ സമയത്ത്​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടർമാരെയും ജീവനക്കാരെയും കൂടാതെ ആ സമയത്ത്​ ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കി​. കൂടുതൽ പേർക്കായി പരിശോധന ആരംഭിച്ചു. രോഗി അതിനുശേഷം സന്ദർശിച്ച ഒരു സ്വകാര്യ ലാബും പൂട്ടി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscorona virusCovid In Kerala
News Summary - Covid 19 Kollam Three Hospitals Closed -Kerala news
Next Story