Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി വിമാനത്താവള...

കൊച്ചി വിമാനത്താവള ജീവനക്കാരിക്ക് കോവിഡ് 

text_fields
bookmark_border
കൊച്ചി വിമാനത്താവള ജീവനക്കാരിക്ക് കോവിഡ് 
cancel

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ വി​ഭാ​ഗ​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ നെ​ടു​മ്പാ​ശ്ശേ​രി തി​രു​വി​ലാം​കു​ന്ന് സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 24ന് ​ഇ​വ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക്വാ​റ​ൻ​റീ​നി​ലാ​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ഏ​താ​നും പ്ര​വാ​സി​ക​ൾ​ക്ക് നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ലാ​രി​ലെ​ങ്കി​ലും നി​ന്നാ​വാം രോ​ഗം ബാ​ധി​ച്ച​തെ​ന്നാ​ണ് സം​ശ​യം. 

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ കോ​വി​ഡ് ല​ക്ഷ​ണം തോ​ന്നു​ന്ന​വ​രെ​യെ​ല്ലാം ആ​ൻ​റി​ബോ​ഡി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ എ.​സി.​കെ. നാ​യ​ർ അ​റി​യി​ച്ചു. പ്രീ ​പെ​യ്ഡ് ടാ​ക്സി​ക​ളും ടാ​ക്സി കൗ​ണ്ട​റു​ക​ളും ഇ​ട​ക്കി​ടെ അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskochi airportcovid 19
News Summary - covid 19 for kochi airport woman employee -kerala news
Next Story