Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ മിനിറ്റ്​...

അഞ്ച്​ മിനിറ്റ്​ മുമ്പ്​ വരെ ഈ മനുഷ്യൻ തീർത്തും അപരിചിതനായിരുന്നു

text_fields
bookmark_border
Lockdown
cancel

കോവിഡും അതിനെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും എല്ലാവർക്കും ദുരിതകാലമാണ്​. പക്ഷേ ആശങ്കയുടെ ഈ കാലത്തും നന ്മയുടെ പ്രകാശം പരത്തുന്ന ചില മനുഷ്യരുണ്ട്​. അത്തരമൊരാളെ കുറിച്ചുള്ള കുറിപ്പാണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന ്നത്​. ഹജ്ജ്​ യാത്രക്കായി മാറ്റിവെച്ച പണം ലോക്​ഡൗൺ കാലത്ത്​ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്​ സാധനങ്ങൾ വാങ്ങ ാനായി ചെലവഴിച്ച ഗൂഡിനബലിയിലെ അബ്​ദുൽ റഹ്​മാനാണ്​ കാരുണ്യത്തി​​​െൻറ പുതുമാതൃക സൃഷ്​ടിക്കുന്നത്​.​

ഫ േസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണ രൂപം

അഞ്ച്​ മിനിറ്റ്​ മുൻപ്​ വരെ ഇൗ മനുഷ്യൻ തീർത്തും അപരിചി തനായിരുന്നു. ഇപ്പോൾ ഇൗ ചിത്രം എനിക്ക്​ പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണ​ിദ്ദേഹം.
അടുത്തുള്ള ചാക്ക്​ നിറയെ ​അദ്ദേഹത്തി​​​െൻറ സമ്പാദ്യങ്ങളാണ്​.
ഇൗ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത്​ ഒരു സ്വപ്​നവുമായിട്ടാണ്​. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട്​ പരിശുദ്ധ ഹജ്ജ്​ നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും
പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും​ ഹജ്ജ്​ യാത്രക്കുള്ള വഴിച്ചിലവ്​. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക്​ ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക്​ ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ ത​​​െൻറ കടങ്ങൾ തീർന്നിട്ടില്ല എന്ന്​ അദ്ദേഹം കരുതിക്കാണണം.
പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തി​​​െൻറ ജീവിതസ്വപ്​നം സാധിക്കുമാറാക​െട്ട
ഇനി മക്കത്ത്​ പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്​ദുൽ റഹ്​മാൻ എനിക്കിനിമേൽ​ ഹാജിക്കയാണ്​. താങ്കൾക്കു മേൽ ദൈവത്തി​​​െൻറ കാരുണ്യവും സമാധാനവും ഉണ്ടാവ​െട്ട

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19lockdown
News Summary - Covid 19 kit-Kerala news
Next Story