എല്ലാ ലൈസൻസുകളുടെയും കാലാവധി നീട്ടും, സ്കൂൾ ഫീസ് ഇൗടാക്കരുത് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് സമയം അവസാനിക്കുന്ന എല്ലാ ലൈസൻസുകളുടെയും കാല ാവധി നീട്ടിനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ലൈസൻസുകൾക്കും ഇത് ബാധ കമാണ്. ചിലയിടങ്ങളിൽ അൺ എയ്ഡഡ് സ്കൂളുകളിൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നി ല്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട മാനേജ്മെൻറുകൾ ഇക്കാര്യം പരിഹരിക്കണ ം. കോവിഡ് കാലത്ത് സ്കൂൾ ഫീസ് ഇൗടാക്കുന്നത് നീട്ടിവെക്കണം. ആൾത്താമസമില്ലാത്ത വ ീടുകളും ഫ്ലാറ്റുകളും കണ്ടെത്തി അവശ്യഘട്ടം വന്നാൽ ഉപയോഗിക്കുന്നതിനായി കരുതാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പതിനായിരക്കണക്കിന് കെട്ടിടങ്ങളാണ് ഇൗ ഇനത്തിൽ സംസ്ഥാനത്തുണ്ടാവുക.
ഇളവുകൾ,
പ്രഖ്യാപനങ്ങൾ
•ജി.എസ്.ടി റിേട്ടൺ സമർപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾക്കയി ചാർേട്ടഡ് അക്കൗണ്ടൻറുമാർ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവരുടെ ഒാഫിസിൽ ആഴ്ചയിൽ ഒരുദിവസം തുറക്കും.
•പ്രിൻറിങ് പ്രസുകൾ നിബന്ധനകൾക്ക് വിധേയമായി ആഴ്ചയിൽ ഒരു ദിവസം തുറക്കും.
•കുട്ടികൾക്ക് വാക്സിനുകൾ നൽകുന്നതിലുള്ള നിലവിലെ തടസ്സം മാറ്റും.
•വിദേശത്ത് കഴിയുന്നവർക്ക് മരുന്നെത്തിക്കുന്നതിന് കാർഗോ വിമാന സൗകര്യം പ്രയോജനപ്പെടുത്തും.
•ബാർബർ ഷോപ്പുകൾ, ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തുറക്കുന്ന കാര്യം പരിഗണനയിൽ.
•വീട്ടിലില്ലാത്തത് മൂലം സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള ക്ഷേമപെൻഷൻ നഷ്ടപ്പെടില്ല, ഇവർക്ക് പിന്നീട് നൽകും.
•എൽ.പി.ജി ടാങ്കറുകളുടെ വരവ് വർധിപ്പിക്കാൻ ഇടപെടും
•തേൻ ശേഖരിക്കുന്ന തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഇളവ്
•അലങ്കാരമത്സ്യങ്ങൾ വിൽക്കുന്ന കടകൾക്ക് ഇളവ് നൽകുന്ന കാര്യം പരിഗണിക്കും.
•ഹോംനഴ്സുമാർക്ക് സുരക്ഷാപരിശോധന.
•കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുമുക്തമാക്കും.
•നാളികേര സംഭരണത്തിന് നടപടി.
•കോഴിക്കുഞ്ഞുങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇളവുകൾക്ക് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
