Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 16...

സംസ്​ഥാനത്ത്​ 16 ​പേർക്ക്​ കൂടി കോവിഡ്​; മൂന്നുപേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

text_fields
bookmark_border
pinarayi-85202.jpg
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 16 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​ ഒന്നുവീതവുമാണ്​ വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. അതേസമയം, വെള്ളിയാഴ്ച ആരും രോഗമുക്തി നേടിയിട്ടില്ല. 

ഏഴുപേർ വിദേശത്തുനിന്നെത്തിയവരാണ്​. തമിഴ്​നാട്ടിൽ നിന്നെത്തിയ നാലു​പേർക്കും മുംബൈയിൽനിന്നെത്തിയ രണ്ടുപേർക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. മൂന്നുപേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗബാധ. ഇതുവരെ 576 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 80 പേർ ഇപ്പോൾ ചികിത്സയിലാണ്​.

48,825 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്​.48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്​. ഇന്നുമാത്രം 122 പേരെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ മലപ്പുറം ജില്ലയിലാണ്​. 36 പേരെയാണ്​ വെള്ളിയാഴ്​ച​ മലപ്പുറത്ത്​ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

കോഴിക്കോട്​ 17, കാസർകോട്​ 16 പേരെയും ആശുപത്രിയിൽപ്രവേശിപ്പിച്ചു. വൈറസ്​ ബാധിച്ച്​ ഏറ്റവും കൂടുതൽ പേ​ർ ചികിത്സയിൽ കഴിയുന്നത്​ വയനാട്​ ജില്ലയിലാണ്​. 19 പേരാണ്​ വയനാട്ടിൽ ചികിത്സയിലുള്ളത്​. ഇതുവരെ 42201  സാമ്പിളുകൾ പരിശോധനക്ക്​ അയച്ചു. 40639 എണ്ണം​ രോഗബാധയില്ലെന്ന്​ ഉറപ്പാക്കി.

സ​​െൻറിനൽ സർവൈലൻസിൻെറ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 4630  സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4424 നെഗറ്റീവായി. ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 16 ആണ്​. ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്തുനിന്ന്​ വന്ന 311 പേർക്ക്​ കോവിഡ്​ കണ്ടെത്തി. എട്ടുപേർ വിദേശികളാണ്​. മറ്റു സംസ്​ഥാനങ്ങളിൽനിന്നുവന്ന 70 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187  പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newsKK Shailaja Teachercovid 19Pinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Covid 19 Kerala Report New Cases
Next Story