Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ പൊലീസി​െൻറ കർശന പരിശോധന

text_fields
bookmark_border
സംസ്​ഥാനത്ത്​ പൊലീസി​െൻറ കർശന പരിശോധന
cancel
camera_alt?.??.??.?? ??????? ???????????? ???????????? ????????? ????????? ????????

തിരുവനന്തപുരം: പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ്​ നിരീക്ഷണം ശക്തമാക്കി. ജില്ല അതിർത്തികളിൽ ബാരിക്കേഡ്​ സ്​ഥാപിക്കുകയും കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്​തു.

കാസർകോട്​ ജില്ലയിൽ വിവിധ റോഡുകൾ അടച്ച്​ ബാരിക്കേഡുകൾ സ്​ഥാപിച്ചു. സ്വകാര്യ വാഹനങ്ങളിൽ അത്യാവശ്യത്തിന്​ പുറത്തിറങ്ങുന്നവർ സത്യവാങ്​മൂലം നൽകണ​െമന്ന്​ അറിയിച്ചിരുന്നു. അത്യാവശ്യങ്ങൾക്കല്ലാ​തെ പുറത്തിറങ്ങുന്നവരെയും യുക്തമായ കാരണമില്ലാത്തവരെയും പൊലീസ്​ തടഞ്ഞ്​ വീട്ടിലേക്ക്​ തിരിച്ചയക്കുകയാണ്​​.

മലപ്പുറം ജില്ലയിൽ പ്രധാന റോഡുകളിൽ എ​ട്ടോളം സ്​ഥലങ്ങളിലും കൂടാതെ മറ്റു റോഡുകളിലും പൊലീസ്​ പരിശോധന ശക്തമാക്കി. കർണാടക -കേരള അതിർത്തിയായ മൂലഹള്ള ചെക്​പോസ്​റ്റിൽ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേർ ചെക്ക്​പോസ്​റ്റിൽ കുടുങ്ങി കിടന്നിരുന്നു. ഇപ്പോൾ മലയാളികളെ മാത്രം കടത്തിവിടുന്നുണ്ട്​.

സംസ്​ഥാനത്തെ മിക്ക പൊലീസ്​ സ്​റ്റേഷനു കീഴിലും പൊലീസ്​ റൂട്ട്​ മാർച്ച്​ നടത്തുന്നുണ്ട്​. ജനങ്ങൾ റോഡിലിറങ്ങുന്നത്​ തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. കൊച്ചിയിൽ നിരോധനാജ്ഞ ലംഘിച്ച 30 പേർക്കെതിരെ ഇന്നുമാത്രം ​േ​കസെടുത്തിട്ടുണ്ട്​.

കണ്ണൂരിൽ പൊലീസ് നടത്തിയ റൂട്ട് മാർച്ച്

കഴിഞ്ഞദിവസം കാസർകോട്​ നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ ലാത്തിച്ചാർജ്​ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. നിർദേശം ലംഘിച്ചവർക്കെതിരെ ​സംസ്​ഥാനത്ത്​ 100 ലധികം കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newslockdownKerala News
News Summary - Covid 19- Kerala Police checking Lockdown -Kerala news
Next Story