Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 32...

സംസ്ഥാനത്ത് 32 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ 32 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. കാസർകോട്​ 17 പേർക്കും കണ്ണൂരിൽ 11 പേ ർക്കും വയനാട്​, ഇടുക്കി എന്നിവിടങ്ങളിൽ രണ്ട്​ പേർക്ക്​ വീതവുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 17 പേർ വിദേശത ്തുനിന്നെത്തിയവരും 15​പേർ സമ്പർക്കം മൂലവും രോഗം ബാധിച്ചവരാണ്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.

കോട്ടയം ജില്ലയിലെ പായിപ്പാട്ട്​ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം കേരളത്തെ അപകീർത്തിപ്പെടുത്താനുള്ളതാണ്​. ഇതിനുപിന്നിൽ ഒന്നോ ഒന്നിലധികമോ ശക്തികളുണ്ട്​.

സംസ്ഥാനത്ത്​ അതിഥി തൊഴിലാളികൾക്കായി 5128 ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്​. അതിഥി ​െതാഴിലാളികൾക്കിടയിൽ പട്ടിണിയില്ല. അവരുടെ രീതിയിലുള്ള ഭക്ഷണം ​തന്നെ ഒരുക്കിയിട്ടുണ്ട്​. പ്രധാനമന്ത്രി പറഞ്ഞതുപോലെ ഇപ്പോഴുള്ള ഇടങ്ങളിൽ തന്നെ തൊഴിലാളികൾ തുടരണം. ഇവർക്കുള്ള ഭക്ഷണം ഉറപ്പാക്കേണ്ടത്​ കരാറുകാരാണ്​.

വ്യാജവാർത്ത പ്രചരിപ്പിച്ചതിന്​ മലപ്പുറം ജില്ലയിൽ രണ്ടുപേർ അറസ്​റ്റിലായിട്ടുണ്ട്​. അതിഥി തൊഴിലാളികൾക്കിടയിൽ അവരുടെ ഭാഷയിൽ സന്ദേശങ്ങളെത്തിക്കും. കരാർ ജീവനക്കാർ, താൽക്കാലിക ജീവനക്കാർ എന്നിവർക്ക്​ ഇളവുകൾ അനുവദിച്ചിട്ടുണ്ട്​. കടുത്ത സാഹചര്യത്തിൽ ജോലിചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayiKerala News
News Summary - covid 19 kerala news
Next Story