കോവിഡ്-19: നിരീക്ഷണത്തില്‍ 191 പേര്; ഭീഷണിയൊഴിഞ്ഞെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന ്ത്രാലയ ജോയൻറ് സെക്രട്ടറി എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര് ഡ് സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പിെൻറ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചു. കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിവിധ ജില്ലകളിൽ 191 പേര് നിരീക്ഷണത്തിലാണ്. ഇവ രില്‍ 181 പേര് വീട്ടിലും 10 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന എട്ടു പേരെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കി. സംശയാസ്പദമായവരുടെ 485 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ല. ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്ഡ്, സിംഗപ്പൂര്‍, ജപ്പാന്, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനയാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു.
കാസർകോട്ട് യുവാവ് ചികിത്സതേടി
കാസർകോട്: ലിബിയയിൽ നിന്ന് എത്തിയ യുവാവിനെ കൊറോണ സാധ്യത ദൂരീകരിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനാലും ചൈനയിൽ നിന്നുള്ള മറ്റൊരു യുവാവുമായി ഈ വ്യക്തി കുറച്ചുസമയം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയതിനാലുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുവാവിെൻറ തൊണ്ട സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ, ഇറാഖ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. എ.വി. രാംദാസ് അറിയിച്ചു.
ഭീഷണി ഒഴിഞ്ഞു –മന്ത്രി ശൈലജ
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ഭീഷണി നിലനിൽക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പലരാജ്യങ്ങളിലും വൈറസ് ബാധ പടരുന്നതിനാലാണ് കോവിഡ് മുക്ത പ്രഖ്യാപനം നടത്താത്തതെന്നും മാധ്യമ പ്രവർത്തകരോട് മന്ത്രി പറഞ്ഞു. വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ വീടുകളിൽ കഴിഞ്ഞിരുന്നവരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. വിമാനത്താവളങ്ങളിലുൾപ്പെടെ ജാഗ്രത തുടരുകയാണ്. കൊച്ചിയിൽ ഒരാൾ മരിച്ചത് കോവിഡ് -19 മൂലമല്ല. പരിശോധനയിൽ കോവിഡ് -19 നെഗറ്റിവ് ഫലമാണ് ലഭിച്ചത്. എച്ച്1 എൻ1 ബാധയുമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
