Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്​ഥാനങ്ങളിലെ...

ഇതര സംസ്​ഥാനങ്ങളിലെ മലയാളിക​ളെ കൊണ്ടുവരും

text_fields
bookmark_border
ഇതര സംസ്​ഥാനങ്ങളിലെ മലയാളിക​ളെ  കൊണ്ടുവരും
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന ും ഇ​വ​ർ​ക്കാ​യി നോ​ർ​ക്ക വ​ഴി ബു​ധ​നാ​ഴ്​​ച ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ ണ​റാ​യി വി​ജ​യ​ൻ.

ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സാ​ർ​ഥം പോ​യ​വ​ർ, ചി​കി​ത്സ​ക​ഴി​ഞ്ഞ​വ​ർ, പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​യ​വ​ർ, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​നാ​വാ​തെ ക​ഴി​യു​ന്ന​വ​ർ, പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​യ​വ​ർ, തീ​ർ​ഥാ​ട​നം, വി​നോ​ദ​സ​ഞ്ചാ​രം, ബ​ന്ധു-​സു​ഹൃ​ത്​ സ​ന്ദ​ർ​ശ​നം എ​ന്നി​വ​ക്ക്​ പോ​യി കു​ടു​ങ്ങി​യ​വ​ർ, റി​ട്ട​യ​ർ ​ചെ​യ്​​ത​വ​ർ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ കു​ടു​ങ്ങി​യ​വ​ർ, കൃ​ഷി​യാ​വ​ശ്യാ​ർ​ഥം ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പോ​യ​വ​ർ എ​ന്നി​വ​രെ​യാ​ണ്​ മ​ട​ക്കി​യെ​ത്തി​ക്കു​ക. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല വി​ഷ​മ​ത്തി​ലാ​ണ്. ഭ​ക്ഷ​ണം കി​ട്ടാ​ത്ത​വ​രു​ണ്ട്. താ​മ​സി​ച്ച ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ഹോ​സ്​​റ്റ​ലു​ക​ളി​ൽ​നി​ന്നും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​വ​രു​മു​ണ്ട്.

നോ​ർ​ക്ക റൂ​ട്ട്​​സ്​ വ​ഴി ഇ​വ​ർ​ക്കാ​യി ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഇ​വ​രു​ടെ ആ​േ​രാ​ഗ്യ​സു​ര​ക്ഷ​ക്ക്​ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കും. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കും. പ്ര​വാ​സി​ക​ളെ മ​ട​ക്കി​യെ​ത്തി​ക്കു​േ​മ്പാ​ൾ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ന​ട​പ​ടി​ക​ളും ഇ​വ​രു​ടെ കാ​ര്യ​ത്തി​ലു​മു​ണ്ടാ​കും.
ഇവരെ കൊണ്ടുവരാൻ പദ്ധതി തയാറായതായും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - covid 19 kerala news updates
Next Story