വിദേശത്ത് നിന്നെത്തിയ അഞ്ചു പേർക്ക് കോവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി
text_fieldsകോഴിക്കോട്: വന്ദേഭാരത് മിഷൻെറ ഭാഗമായി വിദേശത്ത് നിന്ന് കേരളത്തിലെത്തിയ അഞ്ച് പേർക്ക് കോവിഡ് ലക്ഷണം. കോഴിക്കോടെത്തിയ നാല് പേർക്കും കൊച്ചിയിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണമുള്ളത്. അബുദബിയിൽ നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ നാല് പേർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ ഒരാൾക്കും രോഗലക്ഷണമുണ്ട്.
അബുദബിയിൽ നിന്ന് കോഴിക്കോടെത്തിയ ഒമ്പത് പ്രവാസികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ലക്ഷണമുള്ള മൂന്ന് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്. കൊച്ചിയിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിലെ കോവിഡ് ഐസോലേഷൻ വാർഡിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് രോഗലക്ഷണം പ്രകടമാക്കിയവരെ 108 ആംബുലൻസുകളിൽ വിമാനത്താവളത്തിൻെറ റൺവേയിൽ നിന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
