സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലാണ് വീണ്ട ും കോവിഡ്-19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്ന് എത്തിയവരാണ്. ഇവരുടെ ബന ്ധുക്കളാണ് രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് കേരളത്തിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അഞ്ച് പേരും ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ഇവരുടെ ബന്ധുക്കൾ പനിബാധിച്ച് ചികിൽസ തേടിയാണ് ഇക്കാര്യം അറിഞ്ഞത്. ചികിൽസക്ക് സഹകരിക്കാനും തയാറായില്ല. പ്രതിരോധ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ്-19 ബാധിത രാജ്യങ്ങളിൽ നിന്നെത്തുന്നവർ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം. യാത്രസംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുന്നത് കുറ്റമായി കണക്കാക്കുമെന്നും അവർ പറഞ്ഞു.
ഖത്തർ എയർവേയ്സ് വിമാനങ്ങളിലാണ് ഇവർ കൊച്ചിയിലെത്തിയത്. ഖത്തർ എയർവേയ്സിെൻറ ക്യു.ആർ 126 (വെനീസ്-ദോഹ), ക്യു.ആർ 514 (ദോഹ-കൊച്ചി) വിമാനങ്ങളിലാണ് ഇവർ കേരളത്തിൽ എത്തിയത്. ഫെബ്രുവരി 28നാണ് ഇവർ വെനീസിൽ നിന്ന് ദോഹയിലെത്തിയത്. പിന്നീട് ദോഹയിൽ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.