Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ ഇനി 10...

സംസ്​ഥാനത്ത്​ ഇനി 10 ജില്ലകളിലായി 33 ഹോട്ട്​സ്​പോട്ടുകൾ മാത്രം

text_fields
bookmark_border
സംസ്​ഥാനത്ത്​ ഇനി 10 ജില്ലകളിലായി 33 ഹോട്ട്​സ്​പോട്ടുകൾ മാത്രം
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇനി 10 ജില്ലകളിലായി 33 ഹോട്ട്​സ്​പോട്ടുകൾ മാത്രം. ഇന്ന്​ പുതുതായി ഹോട്ട്​സ്​പോട്ടുകൾ ഇല്ല. എന്നാൽ 56 പ്രദേശങ്ങളെ ഹോട്ട്​സ്​പോട്ടിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു. 

ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം ജില്ലകളിൽ ​ഹോട്ട്​സ്​പോട്ടുകളില്ല. എറണാകുളത്തും കോഴിക്കോടും ഒ​ാരോ പ്രദേശങ്ങളാണ്​ ഹോട്ട്​സ്​പോട്ടിലുള്ളത്​. കോഴിക്കോട്​ കോർപറേഷൻ എറണാകുളത്ത്​ എടക്കാട്ടുവയൽ പഞ്ചായത്ത്​ എന്നിവിടങ്ങളാണ്​​ ഹോട്ട്​സ്​പോട്ട്​. ഇടുക്കിയിലെ ഏലപ്പാറ, ശാന്തൻപാറ, വണ്ടൻമേട്​ എന്നീ പഞ്ചായത്തുകൾ​. 

കണ്ണൂർ ജില്ലയിലാണ്​ ഏറ്റവും കൂടുതൽ ഹോട്ട്​​സ്​പോട്ടുകൾ. ഏഴോം, കതിരൂർ, കൂത്തുപറമ്പ്​ (മുനിസിപാലിറ്റി), കോട്ടയം മലബാർ, കുന്നോത്തുപറമ്പ്​, മൊകേരി, പാനൂർ (മുനിസിപ്പാലിറ്റി), പാപ്പിനിശേരി, പാട്യം, പെരളാശേരി എന്നീ പഞ്ചായത്തുകളും മുനിസിപ്പാലികളും ഹോട്ട്​സ്​പോട്ട്​ പട്ടികയിലാണ്​. കാസർകോട്​ ചെമ്മാട്​, ചെങ്ങള പഞ്ചായത്തുകൾ ഹോട്ട്​സ്​പോട്ടിലാണ്​. 

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയും തൃക്കരുവ പഞ്ചായത്തുമാണ്​ ഹോട്ട്​സ്​പോട്ട്​​. കോട്ടയത്ത് കോട്ടയം മുനിസിപ്പാലിറ്റി, മണർകാട്​, പനച്ചിക്കാട്​, വെല്ലൂർ എന്നിവിടങ്ങൾ ഹോട്ട്​സ്​പോട്ട്​ പട്ടികയിലാണ്​​.    

പാലക്കാട്​ കുഴൽമന്ദം, തേൻകുറിശി എന്നീ പഞ്ചായത്തുകളും തിരുവനന്തപുരത്തെ നെയ്യാൻറ്റികര, വർക്കല എന്നീ മുനിസിപ്പാലിറ്റികളുമാണ്​ ഹോട്ട്​സ്​പോട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. 

വയനാട്​ ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി, എടവക പഞ്ചായത്ത്​, അമ്പലവയൽ, മീനങ്ങാടി, തിരു​െനല്ലി, വെള്ളമുണ്ട പഞ്ചായത്തുകളും ഹോട്ട്​സ്​പോട്ടാണെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdownhotspot
News Summary - Covid 19 Kerala 33 Hotspots 10 Districts -Kerala news
Next Story