Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിവ്യാപനം: നാല്​...

അതിവ്യാപനം: നാല്​ ജില്ലകളിൽ പ്രത്യേക ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌

text_fields
bookmark_border
അതിവ്യാപനം: നാല്​ ജില്ലകളിൽ പ്രത്യേക ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌
cancel

കൊ​ച്ചി: കോ​വി​ഡ്‌ അ​തി​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കെ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്‌, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ​മെ​ന്ന്‌ ആ​രോ​ഗ്യ​വ​കു​പ്പ്‌. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്ല​സ്‌​റ്റ​റു​ക​ൾ രൂ​പ​പ്പെ​ടാ​ൻ ഇ​ട​യു​ണ്ട്‌. സം​സ്ഥാ​ന​ത്ത്‌ ഇ​തു​വ​രെ 47 ക്ല​സ്‌​റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടെ​ന്ന്‌ ആ​രോ​ഗ്യ​വ​കു​പ്പി​​െൻറ കോ​വി​ഡ്‌ ക്ല​സ്‌​റ്റ​ർ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ, മ​ല​പ്പു​റം പൊ​ന്നാ​നി എ​ന്നി​വ മാ​ത്ര​മാ​ണ്‌ വ​ലി​യ ക്ല​സ്‌​റ്റ​റു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ അ​മ്പ​തി​ല​ധി​കം പേ​ർ​ക്ക്‌ രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​യി. 15 ക്ല​സ്‌​റ്റ​റു​ക​ളി​ൽ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്‌.

മ​റ്റി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം സ്വീ​ക​രി​ച്ചു​വ​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ പൂ​ന്തു​റ ഉ​ൾ​പ്പെ​ടെ ആ​റ് ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ട്ടു‌. കൊ​ല്ലം -11, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം -നാ​ലു​വീ​തം‌, മ​ല​പ്പു​റം -മൂ​ന്ന്‌, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, വ​യ​നാ​ട്‌ -ര​ണ്ടു​വീ​തം, കോ​ഴി​ക്കോ​ട്‌, കാ​സ​ർ​കോ​ട്‌ -ഒ​ന്നു​വീ​തം. തൃ​ശൂ​ർ അ​ഞ്ചി​ട​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ട്ടു. ആ​ശു​പ​ത്രി, ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്‌ രോ​ഗ​പ്പ​ക​ർ​ച്ച. കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ്‌, വെ​യ​ർ​ഹൗ​സ്‌ എ​ന്നി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു.  

തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ക്ല​സ്‌​റ്റ​റു​ക​ളി​ൽ ഇ​പ്പോ​ഴും പു​തി​യ രോ​ഗി​ക​ളു​ണ്ടാ​കു​ന്നു. ഇ​വി​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്‌ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നി​ട​യു​ണ്ട്‌. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ താ​ര​ത​മ്യേ​ന വ്യാ​പ​നം കൂ​ടു​ത​ലാ​ണെ​ന്നും‌ം ആ​രോ​ഗ്യ​വ​കു​പ്പ്‌ വി​ല​യി​രു​ത്തു​ന്നു. ക​ണ്ണൂ​ർ സി.​ഐ.​എ​സ്‌.​എ​ഫ്‌, ഡി.​എ​സ്‌.‌​സി ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം. ആ​ല​പ്പു​ഴ നൂ​റ​നാ​ട്‌ ഇ​ന്തോ-​ടി​ബ​റ്റ​ൻ ഫോ​ഴ്‌​സ്‌ ക്യാ​മ്പി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്‌ രോ​ഗം പ​ട​ർ​ന്നേ​ക്കാം. തൃ​ശൂ​ർ ക​ട​ലോ​ര മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തി​ർ​ത്തി ജി​ല്ല​യാ​യ പാ​ല​ക്കാ​ട്‌ ഒ​മ്പ​തി​ട​ത്ത്​ ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്‌.

Show Full Article
TAGS:covid 19 kerala news 
Next Story