Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാവി തുലാസിൽ

ഭാവി തുലാസിൽ

text_fields
bookmark_border
covid-19
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തു​മൂ​ലം കാ​മ്പ​സ് േപ്ല​സ്മ​​െൻറ് ല​ഭി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. സാ േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല ​ക്ക് കീ​ഴി​ൽ ബി.​ടെ​ക് അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ ക​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് വി​വി​ധ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച ജോ​ലി​വാ​ഗ്ദാ​നം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക.

ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്തെ മി​ക്ക​വാ​റും കോ​ള​ജു​ക​ളി​ൽ കാ​മ്പ​സ് റി​ക്രൂ​ട്ട്മ​​െൻറ് ന​ട​ന്നി​രു​ന്നു. െഎ.​ടി സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ള​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഒാ​ൺ​ലൈ​ൻ അ​ധി​ഷ്ഠി​ത സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം റി​ക്രൂ​ട്ട്മ​​െൻറ് ന​ട​ത്തി​യ​വ​യി​ൽ പെ​ടും. ന​ല്ലൊ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളും ല​ഭി​ച്ചു. സാേ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. നി​ശ്ചി​ത കാ​ലാ​വ​ധി​ക്ക​കം യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന​താ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ബ​ന്ധ​ന.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​വ​സാ​ന സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ൾ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, സാേ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല മേ​യ് ര​ണ്ടാം​വാ​രം പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നും ജൂ​ലൈ 15ന​കം ഫ​ലം ന​ൽ​കാ​നു​മാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​വ​സാ​ന​വ​ർ​ഷ ക്ലാ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. മേ​യ് 11ന് ​പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും അ​വ​സാ​ന സെ​മ​സ്​​റ്റ​റി​ലെ അ​ധ്യ​യ​നം പ​കു​തി​യോ​ള​മേ ന​ട​ന്നി​ട്ടു​ള്ളൂ. ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലൂ​ടെ അ​വ​ശേ​ഷി​ക്കു​ന്ന​വ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ത് പൂ​ർ​ത്തി​യാ​ക്കി മേ​യ് 11ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക എ​ളു​പ്പ​മ​ല്ല.

ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒാ​ഫ​ർ ന​ൽ​കി​യ ക​മ്പ​നി​ക​ളെ​യും ബാ​ധി​ക്കും. ക​മ്പ​നി​ക​ൾ ഒാ​ഫ​ർ ന​ൽ​കി​യ​വ​രി​ൽ പ​ര​മാ​വ​ധി 60 -70 ശ​ത​മാ​നം പേ​രെ മാ​ത്ര​മേ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മി​ക്കാ​നാ​കൂ​വെ​ന്നാ​ണ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഇ​തി​ന​കം പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് അ​വ​സ​ര​മാ​വു​ക​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നു​മാ​ണ് ആ​ശ​ങ്ക. സാേ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ​നി​ന്ന് മാ​ത്രം 5000-6000 വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സ് േപ്ല​സ്മ​​െൻറ് ല​ഭി​ച്ച​വ​രാ​യു​ണ്ട്. മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വേ​റെ. അ​തേ​സ​മ​യം, പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് വൈ​കാ​തെ ചേ​രു​ന്ന അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സാ േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​എം.​എ​സ്. രാ​ജ​ശ്രീ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona viruscovid 19
News Summary - Covid 19 issue-Kerala news
Next Story