Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂന്തുറയിൽ അതീവ...

പൂന്തുറയിൽ അതീവ ജാഗ്രത; പൊലീസ്​ കമാൻ​ഡോകളെ രംഗത്തിറക്കി

text_fields
bookmark_border
പൂന്തുറയിൽ അതീവ ജാഗ്രത; പൊലീസ്​ കമാൻ​ഡോകളെ രംഗത്തിറക്കി
cancel

തിരുവനന്തപുരം: തീരപ്രദേശമായ പൂന്ത​ുറയിലെ കോവിഡ്​ വ്യാപനം ആശങ്ക ഉയർത്തുന്നു. കോവിഡ്​ രോഗിയിൽനിന്ന്​ നിരവധി പേർക്ക്​ രോഗം പകർന്നതോടെ പ്രദേശത്ത്​ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ്​ തീരുമാനം. ട്രിപ്പിൾ ലോക്​ഡൗൺ നടപ്പാക്കുന്നതിൻെറ ഭാഗമായി പൊലീസ്​ കമാൻ​ഡോകളെ രംഗത്തിറക്കി. 

പൂന്തുറയിലേക്ക്​ ആളുകൾ എത്തുന്നതും അവിടെനിന്ന്​ പുറത്തുപോകുന്നതും കർശനമായി തടയും. അതിർത്തികൾ അടച്ചിടും. കടൽമാർഗം എത്തുന്നത്​ തടയാൻ തീരദേശ പൊലീസിന്​ നിർദേശം നൽകി. ജനങ്ങൾക്ക്​ വേണ്ട എല്ലാ സഹായം നൽകാനും കൂടുതൽ ആളുകൾക്ക്​ പരിശോധന നടത്താനും തീരുമാനമായി. പൂന്തുറയിലെ മൂന്നുവാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ചുകിലോ വീതം സൗജന്യ അരി വിതരണം ചെയ്യാൻ കലക്​ടർക്ക്​ നിർദേശം നൽകി. 

കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായാണ്​ വിവരം. കോവിഡ്​ രോഗിയുടെ സമ്പർക്കപട്ടികയിൽ മുന്നൂറിലേറെ പേർ ഉൾപ്പെട്ടതോടെയാണ്​ കർശന നിയന്ത്രണത്തിന്​ നീക്കം. പ്രാഥമിക സമ്പർക്കപട്ടികയിൽ 120 ​പേരും സെക്കൻഡറി പട്ടികയിൽ 150ഓളം പേരും ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ്​ കണ്ടെത്തിയിരുന്നു. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ്​ സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ്​ മേധാവിയും തിരുവനന്തപുരം ജില്ലകലക്​ടറും സ്​ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത്​ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നി​ർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poonthuracorona viruscovid 19Thiruvananthapuram News
News Summary - Covid 19 Hundreds Test Positive Poonthura -Kerala news
Next Story