പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsപത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസത്തെ അവധിയും കോട്ടയം ജില്ലയിലെ വ ിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു.
നേരത്തേ നിശ്ചയിച്ചിട്ടുള്ള യൂനിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾക്കും മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുകി രോഗലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.
പരീക്ഷ സെൻററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമായും മാസ്കും സാനിറ്റൈസറും ലഭ്യമാക്കണമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
