കേരളത്തിൽ രണ്ട് വിദേശികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
text_fieldsചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ രണ്ട് വിദേശികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അമേരിക്കൻ സ്വദേശിയായ (46) വയസ്സുള്ള പുരുഷനും ബൈലാറസ് കാരിയായ (34) വയസ്സുള്ള സ്ത്രീക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇരുവരും വളളത്തോൾ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 46 വയസ്സുള്ള വിദേശിയായ പുരുഷൻ ടൂറിസ്റ്റ് വിസയിൽ പഠിക്കാനായ കേരളത്തിൽ വന്ന അദ്ദേഹം. ഒരു മാസത്തോളമായി കലാമണ്ഡലത്തിന് സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്.
34 വയസ്സുള്ള വിദേശിയായ സ്ത്രീ ഏകദേശം നാല് വർഷത്തോളമായി പഠനത്തിെൻറ ഭാഗമായി കേരളത്തിലുണ്ട്. പുതുശ്ശേരിയിലുള്ള വാടക വീട്ടിലാണിവർ താമസിക്കുന്നത്. നിലവിൽ രണ്ടുപേരെയും അവരവർ താമസിക്കുന്നയിടത്ത് ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

